മുംബൈ   ക്രിക്കറ്റ് താരം കരൺ തിവാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ടീമിൽ ഇടംകിട്ടാത്തതിനെ തുടർന്നുണ്ടായ നിരാശയെന്ന് സൂചന

മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ടീമിൽ ഇടംകിട്ടാത്തതിനെ തുടർന്നുണ്ടായ നിരാശയെന്ന് സൂചന

സ്വന്തം ലേഖകൻ

മുംബൈ : മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ(27) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തിലധികമായി നെറ്റ്‌സിൽ സ്ഥിരമായി പന്തെറിഞ്ഞുവരികയായിരുന്നു കരൺ തിവാരി. കഴിഞ്ഞ വർഷം വിവിധ ഐപിഎൽ ടീമുകൾക്കായും പന്തെറിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിക്കറ്റ് കരിയറിൽ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിൽ താരം ദുഃഖിതനായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാൽ ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കരൺ തിവാരി മുംബൈയിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാൻ പോയതാണ്. ഇതിനിടെ രാജസ്ഥാനിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെ പറ്റി സംസാരിച്ചിരുന്നു.

ടീമിൽ ഇടംകിട്ടാത്തതിനാൽ മരിക്കാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് സുഹൃത്ത് രാജസ്ഥാനിൽ താമസിക്കുന്ന തിവാരിയുടെ സഹോദരി വഴി അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചെങ്കിലും വൈകിപ്പോയിരുന്നു. മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മികച്ചൊരു കരിയർ സ്വപ്നം കണ്ട കരൺ തിവാരിക്ക് ഒരിടത്തും എത്താനാകാതെ പോയതിൽ കടുത്ത നിരാശയുണ്ടായിരുന്നുവെന്ന് സുഹൃത്തും നടനുമായ ജിത്തു വർമ പറഞ്ഞു.