play-sharp-fill
അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൾ

ന്യൂഡൽഹി: കാലങ്ങളായുള്ള ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യസ്വത്തിൽ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യ അവകാശമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

ഹിന്ദു പിന്തുടർച്ച അവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്ബര്യ സ്വത്തിൽ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല.

അച്ഛൻ ജീവനോടെയുള്ള പെൺമക്കൾക്കേ സ്വത്തിൽ അവകാശം ഉള്ളുവെന്ന പഴയ വിധിയാണ് സുപ്രീം കോടതി തിരുത്തിയത്. രാജ്യതത്ത് 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്.

പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.