play-sharp-fill
സംസ്ഥാനത്ത് 1184 പേർക്കു കൊവിഡ്:  956 പേർക്കു സമ്പർക്കത്തിലൂടെ രോഗം; 784 പേർ രോഗവിമുക്തർ; ഏഴു മരണം സംസ്ഥാനത്ത്

സംസ്ഥാനത്ത് 1184 പേർക്കു കൊവിഡ്: 956 പേർക്കു സമ്പർക്കത്തിലൂടെ രോഗം; 784 പേർ രോഗവിമുക്തർ; ഏഴു മരണം സംസ്ഥാനത്ത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 1184 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. 956 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു മാത്രം 784 രോഗികൾ രോഗ വിമുക്തരായി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 114 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 41 ആരോഗ്യ പ്രവർത്തകർക്കും ഇന്നു രോഗം സ്ഥിരീകരിച്ചിട്ടില്ല.


തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇവിടെ കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറയുന്നു. തിരുവനന്തപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി മേഖലയിൽ ആശങ്കയും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 200

കൊല്ലം 41

പത്തനംതിട്ട 4

ആലപ്പുഴ 30

കോട്ടയം 40

ഇടുക്കി 10

എറണാകുളം 101

തൃശൂർ 40

മലപ്പുറം 255

പാലക്കാട്‌ 147

കോഴിക്കോട് 66

കണ്ണൂർ 63

വയനാട് 33

കാസർഗോഡ് 146