Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഓഗ്മെന്റ് റിയാലിറ്റിയുടെ കാര്യത്തിൽ 24 ഉം, മീഡിയ വൺ ന്യൂസ് ചാനലും തമ്മിൽ മത്സരമാണ്. ആരാണ് ഒന്നാമനെന്ന മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നടക്കുന്നത്. 24 കൊണ്ടു വന്ന ഓഗ്മെന്റ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ മറ്റുചാനലുകളും ഇതിനോടകം തന്നെ ഏ്റ്റുപിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിൽ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും മീഡിയ വൺ തന്നെയാണ്.

എന്നാൽ, കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ വാർത്ത അപകതരിപ്പിക്കുന്നതിനായി മീഡിയ വണ്ണിലെ അവതാരകൻ സ്വീകരിച്ച രീതിയാണ് ഇപ്പോൾ വൈറലായത്. ഇതോടെ സോഷ്യൽ മീഡിയയിലെ ട്രോൾ സിംഹങ്ങൾ മുഴുവൻ മീഡിയ വണ്ണിനു പിന്നാലെയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തം അവതരിപ്പിക്കുമ്പോഴാണ് മീഡിയ വണ്ണിന്റെ വാർത്ത അവതാരകൻ രംഗത്ത് എത്തിയത്. വാർത്തയിൽ വിമാനം അപകടമുണ്ടായത എങ്ങിനെ എന്നു വിശദീകരിച്ച അവതാരകരൻ ഉടൻ തന്നെ രണ്ടു പേപ്പറെടുത്ത് റൺവേയും കടലാസ് വിമാനവും പറപ്പിക്കുകയായിരുന്നു.

വീഡിയോ കാണാം

വീഡിയോ പുറത്തു വന്നതിനു പിന്നാലെ സോഷ്യൽ മീഡിയ മീഡിയ വണ്ണിനെയും അവതാരകനെയും ട്രോളിൽ മുക്കി കൊല്ലുകയാണ്. ട്രോളുകൾ ഇങ്ങനെ