video
play-sharp-fill

കരളലിയിലിപ്പിക്കുന്ന എഫ്ബി പോസ്റ്റുമായി ഷറഫുദീൻ; പറന്നുയർന്ന ഷറഫുദീൻ ലാ്ൻഡ് ചെയ്തത് മരണത്തിലേയ്ക്ക്

കരളലിയിലിപ്പിക്കുന്ന എഫ്ബി പോസ്റ്റുമായി ഷറഫുദീൻ; പറന്നുയർന്ന ഷറഫുദീൻ ലാ്ൻഡ് ചെയ്തത് മരണത്തിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്:വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം ബാക്കി വച്ച സമ്പാദ്യവുമായി അങ്ങ് ദൂരെ നിന്നും പറന്നിറങ്ങിയതായിരുന്നു ഷറഫുദീൻ. ആകാശം മുട്ടെ ഉയരത്തിലുള്ള സ്വപ്‌നങ്ങളായിരുന്ന ഷറഫുദീന്റെ ജീവിതം. എന്നാൽ, എല്ലാം തകർത്തു കളഞ്ഞത് ഒരു വിമാന അപകടമായിരുന്നു.

കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കുന്ദമംഗലം പിലാശ്ശേരി സ്വദേശി ഷറഫുദ്ദീന്റെ അവസാന എഫ് ബി പോസ്റ്റ് കരളലിയിപ്പിക്കുന്നതാണ്. വീട്ടിലേക്ക് മടങ്ങുന്നു എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മഹാമാരിക്കിടയിലും ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടി സുരക്ഷിത ഇടം തേടിയെത്തിയതായിരുന്നു 35കാരനായ ഷറഫു. വിമാനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷറഫുദ്ദീനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരിച്ചുവെന്ന വിവരമാണ് പിന്നാലെ വന്നത്.

ഷറഫുദ്ദീന്റെ ഭാര്യയെയും ബേബി ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.