video
play-sharp-fill
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക ഓഗസ്റ്റിലെ കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രം ; രോഗവ്യാപനം കുറവുള്ള മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക ഓഗസ്റ്റിലെ കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രം ; രോഗവ്യാപനം കുറവുള്ള മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്.

എന്നാൽ വൈറസ് വ്യാപനം കുറവുള്ള പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളിൽ സ്‌കൂളുകൾ തുറക്കുന്നത് പരിഗണിക്കുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവനയിലുണ്ട്.

ജില്ലകൾക്കുള്ളിലെ വിവിധ പഞ്ചായത്തുകളിലും രോഗവ്യാപനത്തിന്റെ തീവ്രതയിൽ വ്യത്യാസമുണ്ട്. ഓണത്തിന് ശേഷം സെപ്തംബറിലും തുറക്കാനായില്ലെങ്കിൽ സിലബസ് വെട്ടിച്ചുരുക്കുമെന്നും അതേസമയം,എന്നാൽ നിലവിൽ അത്തരമൊരു ആലോചന പരിഗണനയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം വർദ്ധിച്ചതോടെ സ്‌കൂളുകളിൽ പലതും ഇപ്പോൾ ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. എന്നാൽ കാലവർഷം ശക്തമായാൽ ആളുകളെ ഇവിടെ മാറ്റി പാർപ്പിക്കാൻ ഉപയോഗിക്കേണ്ടിയും വരും.

ഇങ്ങനെ വന്നാൽ സ്‌കൂളുകൾ അണിനശീകരണം നടത്തുകയും വേണം. ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.