play-sharp-fill
ഭാര്യ അറിയാതെ നാട്ടിലെത്തി ക്വാറന്റൈന് ശേഷം ഭാര്യയുടെ രഹസ്യക്കാരനെ പിടികൂടാൻ വീട്ടിലെത്തി ഒളിച്ചിരുന്നു ; രാത്രിമറപ്പറ്റിയെത്തിയ രഹസ്യക്കാരൻ ഓടിരക്ഷപ്പെട്ടു : രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ വാടിവാളുകൊണ്ട് വെട്ടി ; പരിക്കേറ്റ യുവതി ആശുപത്രിയിൽ

ഭാര്യ അറിയാതെ നാട്ടിലെത്തി ക്വാറന്റൈന് ശേഷം ഭാര്യയുടെ രഹസ്യക്കാരനെ പിടികൂടാൻ വീട്ടിലെത്തി ഒളിച്ചിരുന്നു ; രാത്രിമറപ്പറ്റിയെത്തിയ രഹസ്യക്കാരൻ ഓടിരക്ഷപ്പെട്ടു : രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ വാടിവാളുകൊണ്ട് വെട്ടി ; പരിക്കേറ്റ യുവതി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണക്കാലത്ത് ഭാര്യ അറിയാതെ നാട്ടിലെത്തിയ യുവാവ് ക്വാറന്റൈന് ശേഷം ഭാര്യയുടെ രഹസ്യക്കാരനെ പിടികൂടാൻ വീട്ടിലെത്തി ഒളിച്ചിരുന്നു. പതിവുപോലെ രാത്രിയിൽ വീട്ടിലെത്തിയ കാമുകനെ കയ്യോടെ പിടികൂടി. എന്നാൽ ഇയാൾ യുവാവിന്റെട കൈതട്ടി മാറ്റി ഓടി രക്ഷപ്പെടുകായായിരുന്നു.


എന്നാൽ ഇതിനിടെ ഒാടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ കൊടുവാളിന് വെട്ടി. തെന്മല ഇടമൺ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. നെറ്റിയിലാണ് ഇവർക്ക് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപാണ് ഇയാൾ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഭാര്യയെപ്പറ്റി പലരും പേരുദോഷങ്ങൾ പറഞ്ഞ അറിവുണ്ടായിരുന്നു. അതുകൊണ്ട് ഇയാൾ മറ്റാരെയും അറിയിക്കാതെ നാട്ടിലെത്തികൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

എന്നാൽ ക്വാറന്റൈന് ശേഷം കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടുപരിസരത്തെത്തി ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പ്രദേശവാസിയായ യുവാവ് രാത്രിമറ പറ്റിയെത്തിയ യുവാവ് മുറിയ്ക്കുള്ളിലേക്ക് കടന്നതും ഇയാൾ കൊടുവാളുമായി ചാടി വീണു.

യുവാവിനെ പിടികൂടി വെട്ടിയെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങി അയൽവീട്ടിലേക്ക് പാഞ്ഞെങ്കിലും ഇയാൾ പിന്നാലെ എത്തി വെട്ടുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.