ക്ല്‌നാനായ പ്രൊട്ടക്ടീവ് മൂവ്‌മെന്റ് ചിങ്ങവനം മോർ അപ്രേം സെമിനാരി ഉപരോധിച്ചു

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം:ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ അന്ത്യോഖ്യാ പാത്രീയാർകീസ് ബാവായുടെ കല്പനകളെ നിരന്തരം ലംഘിക്കുകയും അതിന്‌ എതിരായി കേസുകൾ കൊടുപ്പിക്കുകയും, സമുദായത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന ക്നാനായ കമ്മറ്റിയിലെ ഒരു വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെ ക്നാനായ പ്രൊട്ടക്റ്റീവ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മോർ അഫ്രേം സെമിനാരിയിൽ ഉപരോധ സമരം സംഘടിപ്പിച്ചു.

video
play-sharp-fill

ഉപരോധ സമരം ബേബിക്കുട്ടി തേക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയിൽ ശ്വാശ്വതസമാധാനം ‘ ഉണ്ടാക്കുവാൻ കോടതി വ്യവഹാരങ്ങൾ അവസാനിപ്പിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം എന്ന് കെ.പി.എം.ആവശ്യപ്പെട്ടു.

എൻ.എ മാത്യു, സച്ചിൻ വയലാ, മനീഷ് പാലത്തിങ്കൽ, കൊച്ചുമോൻ മടുക്കുംമുട്ടിൽ, എബി കല്ലൂർമല, മനീഷ് ജോയ്, എൽദോ, എബ്രഹാം എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group