video
play-sharp-fill

ഇടുക്കിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് ഇന്ന് രോ​ഗമുക്തി: നിലവിൽ ചികിത്സയിലുള്ളത് 52 പേർ

ഇടുക്കിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് ഇന്ന് രോ​ഗമുക്തി: നിലവിൽ ചികിത്സയിലുള്ളത് 52 പേർ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ : ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചതിൽ ഒരാൾ ജൂണ്‍ 11 ന് തമിഴ്‌നാട് മാര്‍ത്താണ്ടത്ത് നിന്നും എത്തിയ തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്.

ഇയാൾ തമിഴ്‌നാട്ടിൽ നിന്നും ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെയാൾ ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാർ സ്വദേശിയായ 44 വയസുകാരനാണ്. ഇയാൾ കൊച്ചിയില്‍ നിന്നും തൊടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസിൽ തൊടുപുഴയിൽ എത്തുകയും, ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാകുകയും ചെയ്തിരുന്നു.

ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേർ ഇന്ന് രോ​ഗമുക്തി നേടി. ഇതോടെ ജില്ലയിൽ ആകെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 46 ആയി. നിലവിൽ 52 പേരാണ് ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയുടെ വിവിധയിടങ്ങളിലായി 4376 പേർ വീടുകളിലും, 55 പേർ ആശുപത്രികളിലും കൊവിഡ് നിരീക്ഷണത്തിലുണ്ട്.