video
play-sharp-fill

നാട്ടകം മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയത് ജെ.സി.ബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്നതിനിടെ: അസ്ഥികൂടത്തിന് ആറ് മാസത്തിലധികം പഴക്കം: സംഭവ സ്ഥലത്ത് നിന്നും രണ്ട് മൊബൈൽ ഫോണും കണ്ടെത്തി : കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

നാട്ടകം മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയത് ജെ.സി.ബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്നതിനിടെ: അസ്ഥികൂടത്തിന് ആറ് മാസത്തിലധികം പഴക്കം: സംഭവ സ്ഥലത്ത് നിന്നും രണ്ട് മൊബൈൽ ഫോണും കണ്ടെത്തി : കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Spread the love

തേർഡ് ഐ ബ്യൂറോ

നാട്ടകം: സാഹിത്യ പ്രസാധക സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള മറിയപ്പള്ളി ഇന്ത്യ പ്രസിൻ്റെ പുരയിടത്തിൽ നിന്നും അസ്ഥി കൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളുടെ താവളത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം അടിമുടി ദുരൂഹതയായി തുടരുന്നു. കഞ്ചാവ് ലഹരി മാഫിയ സംഘങ്ങൾ തമ്പടിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത് എന്നതാണ് ദുരൂഹമായി തുടരുന്നത്.

എസ്.പി.സി.എസിൻ്റെ ലിറ്റററി മ്യൂസിയത്തിനായി കാട് ജെ സി ബി ഉപയോഗിച്ച് തെളിച്ചപ്പോഴാണ് പുരയിടത്തിലെ പുളിമരത്തിന് ചുവട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. പാൻ്റും ബെൽറ്റും അടിവസ്ത്രവും അസ്ഥികൂടത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം രണ്ട് മൊബൈൽ ഫോണുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പ്രദേശത്തെ കാട് തെളിയിക്കുന്നതിനിടയിൽ പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥി കൂടം കണ്ടെത്തിയത്. ഇവിടെ നിന്നും ഒരു കാവി മുണ്ടും ചെരുപ്പുകളും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

ജെ സി ബി ഓപ്പറേറ്റർ വിവരം അറിയിച്ചതോടെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയുടെ നേതൃത്വത്തിൽ സൈൻ്റിഫിക്ക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

മൃതദേഹത്തിന് മൂന്ന് മുതൽ ആറ് മാസം വരെ പഴക്കമുണ്ടെന്നാണ് സൂചന. പ്രദേശത്ത് നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ , എന്നിവർ സ്ഥലത്തത് എത്തി.