ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞു ; ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ

ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞു ; ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ. കേന്ദ്രഭരണ പ്രദേശമായ നഗർഹവേലിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിൽ.

ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ അന്വേഷിച്ച് നഗർ ഹവേലി പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവർ വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരി വിമാനത്താവളത്തിൽ എത്തിയത്. പതിനെട്ടിനാണ് യുവതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

തനിക്കൊപ്പം ജീവിക്കാൻ വരുന്ന യുവതിയെ സ്വീകരിക്കാൻ കാമുകനും ഇവിടെയെത്തിയിരുന്നു.നെടുമ്പാശേരിയിൽ നിന്ന് കാറിൽ പുറപ്പെടാൻ ഒരുങ്ങിയ കമിതാക്കളെ റവന്യു ആരോഗ്യ വകുപ്പ് ജീവനക്കാർ തടയുകയായിരുന്നു.

എന്നാൽ തങ്ങൾ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടർന്ന് പത്തനംതിട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ജൂലായ് രണ്ട് വരെയാണ് ക്വാറൻറ്റൈൻ. അതിനുശേഷം ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.