video
play-sharp-fill

കെ.എസ്.യു ജന്മദിനാഘോഷം ശാന്തിഭവനിൽ

കെ.എസ്.യു ജന്മദിനാഘോഷം ശാന്തിഭവനിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.യു അറുപത്തിമൂന്നാം ജന്മദിനം കോട്ടയം ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. സ്ഥാപകദിനാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജന്മദിന കേക്ക് മുറിച്ച് മുൻ കെ.എസ്.യു പ്രസിഡന്റ് കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജന്മദിന സമ്മാനമായി ശാന്തിഭവൻ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കളും മാസ്‌ക്, സാനിറ്റൈസർ, ഡെറ്റോൾ മുതലായ വ്യക്തിസുരക്ഷാ സാമഗ്രികളും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എസ് ഗോപകുമാർ, വൈശാഖ് പി കെ, ഡെന്നിസ് ജോസഫ്, ബിബിൻരാജ്, യശ്വന്ത് സി നായർ, എബിൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

യൂണിറ്റ് തലങ്ങളിൽ പതാകദിനവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ആൽഫിൻ പടികര അധ്യക്ഷത വഹിച്ചു.