
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയം മടുക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിൽ ഉള്ള നാലു പേർക്കും നെഗറ്റീവ്. ഇതോടെ മുണ്ടക്കയം മടുക്കയിൽ കോവിഡ് 19 ആശങ്കയൊഴിഞ്ഞു.
കോരുത്തോട് പഞ്ചായത്തിലെ മടുക്ക സ്വദേശിയായ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാല് പേരുടെയും പരിശോധന ഫലം നെഗറ്റീവായതായാണ് പുറത്ത് വരുന്ന വിവരം. മേയ് 13ന് മഹാരാഷ്ര്‌ടയില്‍ നിന്നും ബസില്‍ വന്ന യുവാവിന് രോഗബാധ സ്‌ഥിരീകരിച്ചതോടെ പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഇവിടങ്ങളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പുറമെ അവശ്യ വസ്‌തുക്കള്‍ വിൽപന നടത്തുന്ന സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി ക്രമീകരിച്ചിരുന്നു.
പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതിന് പുറമെ ഈ വാര്‍ഡുകളിലേക്കും, വാര്‍ഡുകളില്‍ നിന്ന് പുറത്തേക്കും സഞ്ചാരവും നിരോധിച്ചിരുന്നു.
മഹാരാഷ്ര്‌ടയില്‍ നിന്നും ബസില്‍ കോഴിക്കോട്ട് എത്തിയ യുവാവിനെ പിതാവും ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്നാണ് മടുക്കയിലെ വീട്ടില്‍ എത്തിച്ചത്.
നിരീക്ഷണത്തില്‍ കഴിയവെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവാവിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ പരിശോധനയില്‍ രോഗം സ്‌ഥിരീകരിച്ചതോടെ അടുത്തിടപഴകിയ പിതാവും അമ്മയും സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറടക്കമുള്ള നാലു പേരുടെയും സ്രവം പരിശോധനയ്‌ക്ക് അയച്ചത്. ഇതാണ് ഇപ്പോള്‍ നെഗറ്റീവ് ആയിരിക്കുന്നത്.
ഇതിനിടയില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് എതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. നാലു പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും നിയന്ത്രണങ്ങള്‍ തുടരാനാണ് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും തീരുമാനം.
ഇതോടെ മുണ്ടക്കയത്ത് കോവിഡ് ഭീഷണി ഏതാണ്ട് ഒഴിവായിട്ടുണ്ട്. എന്നാൽ , മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആളുടെ സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും രോഗം ഇല്ലെങ്കിലും ഇവിടെ ജാഗ്രത ഇപ്പോഴും തുടരുകയാണ്. മുണ്ടക്കയം ഭാഗത്ത് ഇതോടെ സമൂഹ വ്യാപന സാധ്യതയും വർദ്ധിക്കുകയാണ്.







