video
play-sharp-fill

രണ്ടു കിലോ കഞ്ചാവുമായി കോട്ടയം ഭീമൻപടിയിൽ പിടികൂടിയ പ്രതിയ്ക്കു ഹൈക്കോടതിയിൽ നിന്നും ജാമ്യം: ജാമ്യം അനുവദിച്ചത് കൊറോണയ്ക്കു ശേഷം ഹാജരാകണമെന്ന നിബന്ധനയിൽ; സ്വന്തം ജാമ്യത്തിൽ പ്രതിയെ വിട്ടയക്കുന്നത് ആദ്യം; വാദം അടക്കം നടന്നത് വീഡിയോ കോൺഫറൻസിലൂടെ

രണ്ടു കിലോ കഞ്ചാവുമായി കോട്ടയം ഭീമൻപടിയിൽ പിടികൂടിയ പ്രതിയ്ക്കു ഹൈക്കോടതിയിൽ നിന്നും ജാമ്യം: ജാമ്യം അനുവദിച്ചത് കൊറോണയ്ക്കു ശേഷം ഹാജരാകണമെന്ന നിബന്ധനയിൽ; സ്വന്തം ജാമ്യത്തിൽ പ്രതിയെ വിട്ടയക്കുന്നത് ആദ്യം; വാദം അടക്കം നടന്നത് വീഡിയോ കോൺഫറൻസിലൂടെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു കിലോ കഞ്ചാവുമായി കാരാപ്പുഴ ഭീമൻ പടിയിൽ നിന്നും പിടിയിലായ പ്രതിയ്ക്കു ഹൈക്കോടതി സ്വമേധയാ ജാമ്യം അനുവദിച്ചു. ജയിൽ സൂപ്രണ്ടിനു മുന്നിൽ നിന്നും സ്വന്തം ജാമ്യത്തിൽ ഇയാൾക്കു വീട്ടിലേയ്ക്കു പോകാമെന്നാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.

മലപ്പുറം പൊന്നാനി വൈദ്യഭവനിൽ നൗഷാദിനെ(48)യാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തത്. ഇയാൾക്കു ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.വിവേക് മാത്യു വർക്കിയും, അഡ്വ.ലൈജു ചാക്കോയും ചേർന്നു ഓൺലൈൻ വഴി അപേക്ഷ നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഓൺലൈനായും വീഡിയോ കോൺഫറൻസ് വഴിയുമാണ് ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. മറ്റൊരു കഞ്ചാവു കേസിൽ തൊടുപുഴയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാളെ കോട്ടയം കാരാപ്പുഴ ഭീമൻ പടിയിൽ നിന്നും രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്.

കഞ്ചാവ് ലഹരിമരുന്നു കേസുകളിൽ അപൂർവങ്ങളിൽ അപൂർവമായാണ് പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കുന്നത്. ആക്രിക്കച്ചവടക്കാരനായ പ്രതിയെ മനപൂർവം എക്‌സൈസ് സംഘം വൈരാഗ്യം തീർക്കാനായി കേസിൽ കുടുക്കുകയായിരുന്നുവെന്നവാദമാണ് പ്രതിഭാഗം ഉയർത്തിയത്. ഇത് അംഗീകരിച്ച കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.