കോട്ടയം മാർക്കറ്റ് ശനിയാഴ്ച രണ്ടു മണിക്കൂർ തുറക്കും..! പക്ഷേ കച്ചവടം നടക്കില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയത്തെ മാർക്കറ്റ് ശനിയാഴ്ച രണ്ടു മണിക്കൂർ തുറക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുക. എന്നാൽ, മാർക്കറ്റിൽ കച്ചവടം നടക്കില്ല. മാർക്കറ്റിലെ കടകൾ ശുചീകരിക്കുന്നതിനും, ചിഞ്ഞ് പോകാൻ സാധ്യതയുള്ള സാധനങ്ങൾ നീക്കം ചെയ്യുന്നതിനുമായാണ് കടകൾ മെയ് രണ്ടിനു രണ്ടു മണിക്കൂർ തുറന്നു നൽകുക.
ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കോട്ടയം മർച്ചന്റസ് അസോസിയേഷനാണ് ഇതു സംബന്ധിച്ചുള്ള ധാരണയിൽ എത്തിയിരിക്കുന്നത്. കോട്ടയം മാർക്കറ്റിലെ പലചരക്ക്, പഴം, പച്ചക്കറി, മത്സ്യം, മാംസം, ഉണക്കമീൻ, മുട്ട, തേങ്ങാ തുടങ്ങിയ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ് തുറക്കുന്നതിനു അനുവാദം നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനും സാധനങ്ങൾ നീക്കം ചെയ്യുന്നതിനും കേടാകാൻ സാധ്യതയുള്ളവ നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനുമുള്ള ക്രമീകരണമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള ക്രമീകരണങ്ങളെല്ലാം ഇവിടെ സജീകരിച്ചിട്ടുണ്ട്. കനത്ത പൊലീസ് ജാഗ്രതയിലായിരിക്കും മാർക്കറ്റ് തുറന്നു നൽകുക.
നേരത്തെ രോഗികളുമായി സമ്പർക്കം ഉണ്ടെന്ന് ഉറപ്പിച്ച ഒരാളെ പോലും ഇനി മാർക്കറ്റിൽ ശനിയാഴ്ച പ്രവേശിക്കാൻ അനുവദിക്കില്ല. കഴിഞ്ഞ ദിവസവും രാവിലെ 11 മണി മുതൽ മൂന്നു മണി വരെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു.
MERCHANTS’
ASSOCIATION
KOTTAYAM
പ്രത്യേക അറിയിപ്പ് .
കോട്ടയം മാർക്കറ്റിലെ പലചരക്ക്, പഴം, പച്ചക്കറി, മത്സ്യം, മാംസം, ഉണക്കമീൻ, മുട്ട, തേങ്ങാ തുടങ്ങി അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നാളെ ശനിയാഴ്ച 11am മുതൽ 1pm വരെ തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകിയ വിവരം എല്ലാ വ്യാപാരി സുഹൃത്തുക്കളെയും അറിയിക്കുന്നു.
മാർക്കറ്റ് തുറന്ന് പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പട്ട് മർച്ചന്റ്സ് അസോസിയേഷൻ ഈ ദിവസങ്ങളിൽ ജില്ലാ അധികാരികളുമായി നിരന്തരം നടത്തിവന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ കർശന നിബന്ധനകളോടെ മാർക്കറ്റ് തുറക്കുവാൻ സാധിക്കുന്നതിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ശുചീകരണത്തിനുള്ള അനുവാദം ലഭിച്ചിരിക്കുന്നത്.
ശുചികരണത്തിനല്ലാതെ സാധനങ്ങൾ വില്പന നടത്തുവാൻ ശനി, ഞായർ ദിവസങ്ങളിൽ അനുവാദമില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.
പ്രാഥമിക മുൻകരുതൽ എല്ലാ വ്യാപാരികളും എടുക്കേണ്ടതാണ്. മാസ്ക്, സാനിറ്റെസർ എന്നിവ കരുതണം. കടയ്ക്കുള്ളിലും, പുറത്തും സോപ്പ് ലായനി ഉപയോഗിച്ച് ശുചീകരണം നടത്തണം.1 ലിറ്റർ വെള്ളത്തിൽ 30 grm ബ്ളിച്ചിംഗ് പൗഡർ ഉപയോഗിച്ചും അണുനാശിനി തയ്യാറാക്കാം.
തുടർന്നുള്ള നടപടികളെക്കുറിച്ച് പിന്നാലെ അറിയിക്കുന്നതാണ്.
വിശ്വസ്തതയോടെ,
റ്റി.ഡി.ജോസഫ്
(പ്രസിഡന്റ്)
ഹാജി എം.കെ.ഖാദർ
(ജനറൽ സെക്രട്ടറി)