play-sharp-fill
കൊറോണക്കാലത്ത് കോട്ടയത്ത് മദ്യം കിട്ടില്ല: കോട്ടയത്തിന് കേന്ദ്ര സർക്കാരിന്റെ ചുവപ്പ് നാട; പച്ചയിൽ നിന്നും ചുവപ്പായ കോട്ടയത്ത് അതീവ ജാഗ്രത തുടരും

കൊറോണക്കാലത്ത് കോട്ടയത്ത് മദ്യം കിട്ടില്ല: കോട്ടയത്തിന് കേന്ദ്ര സർക്കാരിന്റെ ചുവപ്പ് നാട; പച്ചയിൽ നിന്നും ചുവപ്പായ കോട്ടയത്ത് അതീവ ജാഗ്രത തുടരും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കേന്ദ്ര സർക്കാർ മദ്യം വിൽക്കാൻ അനുമതി നൽകിയത് കണ്ട് കോട്ടയത്തെ കുടിയന്മാർ സന്തോഷിക്കേണ്ട. സംസ്ഥാനത്ത് മറ്റേതൊക്കെ സ്ഥലത്ത് മദ്യശാലകൾ തുറന്നാലും കോട്ടയത്ത് അടുത്ത കാലത്തൊന്നും ബാറുകളും ബിവറേജുകളും തുറക്കില്ല. മൂന്നാം ലോക്ക് ഡൗണിൽ പച്ചപിടിക്കാത്ത ഏക ജില്ല കോട്ടയം തന്നെയായി തുടരും..! നിലവിലെ സാഹചര്യത്തിൽ കോട്ടയത്ത് നിയന്ത്രണങ്ങൾ അതീവ കർശനമായി തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.


സംസ്ഥാനത്ത് ഏറ്റവുമാദ്യം കൊറോണയെ തുരത്തിയ ജില്ല കോട്ടയമായിരുന്നു. കേരളത്തിൽ പത്തനംതിട്ടയ്‌ക്കൊപ്പം കോട്ടയത്താണ് ആദ്യമായി കൊറോണ സ്ഥീരീകരിച്ചത്. ഫെബ്രുവരി 28 നി ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ കൊണ്ടു വന്ന കൊറോണയുടെ ഒരു ഭാഗം കോട്ടയം ചെങ്ങളത്തെ രണ്ടു പേർക്കു നൽകിയിരുന്നു. ഇവർ ഏറ്റുവാങ്ങിയ കൊറോണ പക്ഷേ ജില്ലയിൽ മറ്റാർക്കും ഇവർ നൽകിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിലെ പ്രായമായ രണ്ടു വയോധികർക്കൊപ്പം ചെങ്ങളം സ്വദേശികളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗത്തിന് ചികിത്സ തേടി. പിന്നാലെ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ, ഇവരും അതിവേഗം തന്നെ രോഗവിമുക്തി നേടി. എന്നാൽ, ഈ ആഘോഷത്തിനും ആനന്ദത്തിനും അധികം ആയുസുണ്ടായിരുന്നു. ഏപ്രിൽ 21 ന് ഒന്നിൽ തുടങ്ങിയ കോട്ടയം ഏപ്രിൽ 26 ന് 17 ൽ എത്തിയാണ് നിന്നത്. ഇടുക്കിയിൽ നിന്നുള്ള രോഗി അടക്കം 18 പേർ നിലവിൽ കോട്ടയത്തെ രണ്ട് ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ഇതിനിടെയാണ് കേന്ദ്ര സർക്കാർ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണിൽ പ്രഖ്യാപിച്ചത്. ഇതിൽ കോട്ടയവും കണ്ണൂരും ഉൾപ്പെടുന്നുണ്ട്. ഇതിനു ശേഷം മേയ് നാലു മുതൽ മൂന്നാം ഘട്ട ലോക്ക് ഡൗണും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം ഘട്ടത്തിൽ മദ്യശാലകൾ തുറക്കുന്നതിനു കേന്ദ്രം അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ, റെഡ് സോൺ മേഖലകളിൽ ഇതിനുള്ള അനുമതി ഒട്ടില്ലതാനും. ഈ സാഹചര്യത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയത്ത് ബിവറേജസ് ഷോപ്പുകൾ ഉടനെങ്ങും തുറക്കില്ലെന്ന് ഉറപ്പായി.

ഗ്രീൻ സോണിൽ നിന്നും അതിവേഗം കോട്ടയം റെഡിലേയ്ക്ക് എത്തിയത് ജാഗ്രതക്കുറവ് കൊണ്ടാണ് എന്ന വിലയിരുത്തലിലാണ് കേന്ദ്ര സംഘം. സംസ്ഥാനത്ത് ഇളവുകൾ അനുവദിക്കുന്നതിനു വേണ്ടി പഠനം നടത്തുന്ന സംഘവും കേരളത്തിൽ നിന്നും കോട്ടയത്തെയും, കണ്ണൂരിനെയും അതീവ ജാഗ്രത വേണ്ട ജില്ലകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്തെ കുടിയന്മാർ ഇനി ലോക്ക് ഡൗൺ തീരുംവരെയോ, ചുവപ്പിൽ നിന്നും പച്ചയിൽ എത്തുംവരെയും ആശകൾ അടക്കിപ്പിടിച്ചിരിക്കേണ്ടി വരും..!