Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പാലക്കാട്: കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും പാലക്കാട്ടേ വീട്ടിലേക്ക് പോയതിനെ തുടര്‍ന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സ്ഥലത്ത് നിന്നും മാര്‍ച്ച് 17 മുതല്‍ യുവതിയെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികെയാണ്.

കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലകയായിരുന്നു സുചിത്ര. കൊല്ലത്ത് നിന്നും വീട്ടിലേക്ക് പോയ സുചിത്രയെ മാര്‍ച്ച് 17 മുതലാണ് കാണാതായത്.

ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്. വാടക വീടിനോട ചേര്‍ന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.