കഞ്ഞിക്കുഴി – പാറമ്പുഴ റോഡിൽ മരം മറിഞ്ഞു വീണു: ലോക്ക് ഡൗൺ കാലത്ത് അപകടം ഒഴിവായി; അഗ്നിരക്ഷാ സേന എത്തി മരം വെട്ടിമാറ്റി; പ്രദേശത്തു വൈദ്യുതി മുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് കഞ്ഞിക്കുഴി പാറമ്പുഴ റോഡിൽ മരം മറിഞ്ഞു വീണു. മൗണ്ട് കാർമ്മൽ സ്‌കൂളിനു സമീപം പുളിക്കച്ചിറയിലാണ് ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയുണ്ടായ കാറ്റിലും മഴയിലും മരം മറിഞ്ഞു വീണത്. റോഡരികിൽ നിന്ന വലിയ മരം വൻ ശബ്ദത്തോടെ റോഡിനു കുറുകെ വീഴുകയായിരുന്നു.
ലോക്ക് ഡൗണായതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവാക്കി. ലോക്ക് ഡൗൺ കാലമല്ലായിരുന്നെങ്കിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ ഈ സമയം കടന്നു പോകേണ്ടിയിരുന്നത്. ലോക്ക് ഡൗണായതിനാൽ ഈ റോഡിലൂടെ ഒരാൾ പോലും ഈ സമയം കടന്നു പോയിരുന്നില്ല. ഇതിനാൽ വൻ ദുരന്തം തന്നെ ഒഴിവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും പൊലീസും വിവരം അറിയിച്ചതിനെ തുടർന്നു എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു മരം വെട്ടി മാറ്റി. മരം വീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും നിലച്ചു. നൂറുകണക്കിനു വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. മരം നീക്കിയ ശേഷമാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. രാത്രി വൈകിയും ഇവിടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല.