കൊറോണ – കോവിഡ് ഭീഷണി: 14 ട്രെയിനുകൾ കൂടി റദാക്കി; റദാക്കിയത് സ്പെഷ്യൽ ട്രെയിനുകൾ
സ്വന്തം ലേഖകൻ
കോട്ടയം: കോറോണ – കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നും സർവീസ് നടത്തുന്ന 14 ട്രെയിനുകൾ കൂടി റെയിൽവേ റദ്ദാക്കി. സ്പെഷ്യൽ ട്രെയിനുകളാണ് കൂടുതല് റദ്ദാക്കിയത്. യാത്രക്കാർ കുറഞ്ഞതും ട്രെയിനുകൾ റദ്ദാക്കാൻ കാരണമായി. വ്യാഴാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു.
വെള്ളിയാഴ്ച തിരുവനന്തപുരം ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (20, 22, 23, 25, 26, 27, 29, 30)
കണ്ണൂർ -തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്(21, 23, 24, 26, 27, 28, 30, 31)
ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്സ്പ്രസ്(21, 24, 28, 31)
എറണാകുളം ജംഗ്ഷൻ -ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്(22, 25, 29, ഏപ്രിൽ ഒന്ന്)
തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(21, 28)
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം വീക്ക്ലി സൂപ്പർഫാസറ്റ് എക്സ്പ്രസ്(22, 29)
മാംഗ്ലൂർ സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (വെള്ളി മുതൽ ഈ മാസം 31 വരെ)
തിരുവനന്തപുരം -മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (ശനി മുതൽ ഏപ്രിൽ ഒന്നു വരെ)
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (വെള്ളി മുതൽ 31 വരെ)
തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് (വെള്ളി മുതൽ 31 വരെ)
നിലന്പൂർ റോഡ്-കോട്ടയം പാസഞ്ചർ ട്രെയിനിന്റെ 25, 26 തീയതികളിലെ അങ്കമാലിക്കും കോട്ടയത്തിനുമിടയിൽ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇതേ തീയതികളിൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ അങ്കമാലിക്കും എറണാകുളത്തിനുമിടയിൽ സർവീസും റദ്ദാക്കി.
31 വരെ ചെങ്കോട്ട, കൊല്ലം, പുനലൂർ വഴി പോകുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ മാസം 31 വരെ ഗുരുവായൂർ-പുനലൂർ പാസഞ്ചർ, പുനലൂർ-ഗുരുവായൂർ പാസഞ്ചർ എന്നീ ട്രെയിനുകളുടെ കൊല്ലം മുതൽ പുനലൂർ വരെയുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.