video
play-sharp-fill
ഐസോലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ട്, ഫോണിൽ കുറെ സിനിമകൾ കണ്ടു ; വാർഡിൽ ഇഷ്ടമുള്ള ഭക്ഷണവും കിട്ടും : മനസ്സ് തുറന്ന് കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്ന് കയറിയ തൃശൂരുകാരി

ഐസോലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ട്, ഫോണിൽ കുറെ സിനിമകൾ കണ്ടു ; വാർഡിൽ ഇഷ്ടമുള്ള ഭക്ഷണവും കിട്ടും : മനസ്സ് തുറന്ന് കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്ന് കയറിയ തൃശൂരുകാരി

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്നു കയറിയ തൃശൂരുകാരി പെൺകുട്ടി ഇപ്പോൾ മൂന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിലാണ്. ചെനയിലെ വുഹാൻ സർവകലാശാലയുടെ പടികൾ കയറാൻ ഇനി നാളുകൾ എടുത്തേക്കാം. എങ്കിലും ജൂൺ അവസാനവാരം നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവൾ.

കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച ശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായില്ല. അഞ്ചു ദിവസത്തിനകം തന്നെ പെൺകുട്ടിയുടെ പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ അതേപടി പാലിച്ചതാണ് ഗുണകരമായത്. ജനുവരി 24 വരെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിക്കു നാട്ടിലേക്കു വരേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ പിന്നീട് നാട്ടിലേക്ക് പോരാൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ചു നാട്ടിലെത്തിയ അന്നുതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നു. അവർ തന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽത്തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരവും അറിയിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് വന്നു കൊണ്ടുപോയി.

രോഗലക്ഷണങ്ങൾ ആദ്യ രണ്ടു മൂന്നു ദിവസംകൊണ്ടുതന്നെ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്. എന്നിലൂടെ മറ്റുള്ളവർക്ക് അസുഖം പടർന്നിട്ടുണ്ടോ എന്നു മാത്രമായിരുന്നു ആശങ്ക. ഞാൻ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചിട്ടാകണം നാലു ഡോക്ടർമാർ ഒന്നിച്ചു വന്നാണ് രോഗവിവരം പറഞ്ഞത്. ഐസൊലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. പിന്നീട് ഫോണിൽ ഒരുപാട് സിനിമകൾ കണ്ടു. ഇഷ്ടമുള്ള ഭക്ഷണവും കിട്ടുമായിരുന്നു.

ഇതിനിടെ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദർശിക്കുകയും ചെയ്തിരുന്നു. പേടിക്കേണ്ട എന്നു മന്ത്രി പറഞ്ഞതു വലിയ ആശ്വാസമായി. പിന്നീട് ഡോക്ടർമാരും മറ്റുമായി നല്ല സൗഹൃദത്തിലായി.ചൈനയിൽനിന്ന് അധ്യാപകർ ഓൺലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ പിന്നെ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു.

ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നതു കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസിലായി.പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണയാണ് മനക്കരുത്തു വർധിപ്പിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

ഇതിനിടെ എനിക്ക് നിരവധി ടെസ്റ്റുകൾ നടക്കുന്നുണ്ടായിരുന്നു. രണ്ടു ഫലവും നെഗറ്റീവായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെയൊപ്പം വാർഡിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുമാണ് .