video
play-sharp-fill

നന്നായി ഒന്നു തിളപ്പിച്ച ചിക്കൻ ഒരു പ്ലേറ്റ് പോരട്ടെ : പക്ഷിപ്പനിയിൽ ആശങ്ക വേണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്

നന്നായി ഒന്നു തിളപ്പിച്ച ചിക്കൻ ഒരു പ്ലേറ്റ് പോരട്ടെ : പക്ഷിപ്പനിയിൽ ആശങ്ക വേണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും ആശങ്ക വേണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ്, 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. അതിനാൽ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് വകുപ്പ് അറിയിച്ചു.എന്നാൽ ബുൾസ്‌ഐ പോലുള്ള പകുതി വേവിച്ച മുട്ടകൾ കഴിക്കരുത്. പകുതിവേവിച്ച മാംസവും ഒഴിവാക്കണം. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്‌കും ഉപയോഗിച്ച് കൈകാര്യം ചെയ്ത ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.