play-sharp-fill
കൊച്ചിയിൽ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കും കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ;  സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായി

കൊച്ചിയിൽ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കും കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇപ്പോൾ 1495 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 42 മലയാളികളെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇറ്റലിയിൽനിന്ന് നാട്ടിൽ എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷൻ വാർഡിൽ വയ്ക്കണമെന്ന കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.