
കോവിഡ് 19 : പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു: അഭിമുഖങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മാറ്റമില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 17, 18 തീയതികളിൽ നടത്താനിരുന്ന പിഎസ്സി എഴുത്തു പരീക്ഷകളാണ് മാറ്റിയത്.
11, 12 തീയതികളിലെ കായിക ക്ഷമത പരീക്ഷകളും മാറ്റിയി്. എന്നാൽ അഭിമുഖങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മാറ്റമില്ല. സർട്ടിഫിക്കറ്റ് പരിശോധനകൾ മാറ്റി വച്ചിട്ടുണ്ട്. പിഎസ്സി ആസ്ഥാനത്തെ പഞ്ചിങ് തൽക്കാലത്തേക്ക് നിർത്തലാക്കാനും തീരുമാനമായിട്ടുണ്ട്. മാർച്ച് 20 വരെ പിഎസ്സി ആസ്ഥാനത്ത് പഞ്ചിങ് ഉണ്ടാവില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്
Third Eye News Live
0