flash
കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭയിൽ വച്ച് ‘കള്ള റാസ്‌കൽ’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം.

ഒരു മന്ത്രി ഇങ്ങനെ പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തും നികുതിവെട്ടിപ്പും നടത്തുന്ന ആളുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇ.പി ജയരാജന്റെ ‘കള്ള റാസ്‌കൽ’ പരാമർശം നടത്തിയത്.