
സ്പോട്സ് ഡെസ്ക്
പൂനെ: മൂന്ന് പരമ്പര നീണ്ട കാത്തിരിപ്പിന് വിരാമം..! ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ അവസാന ടി20 മത്സരത്തിന്റെ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിൻഡീസിനും, സൗത്ത് ആഫ്രിക്കയ്ക്കും എതിരായ ടൂർണമെന്റിൽ വെള്ളം കൊടുക്കാൻ മാത്രം നിയോഗിക്കപ്പെട്ടിരുന്ന സഞ്ജുവിനു പുതുജീവൻ നൽകുന്നതാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടീമിൽ ലഭിച്ച അവസരം.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ മത്സരം മഴയിൽ ഒലിച്ചു പോയെങ്കിൽ, രണ്ടാം മത്സരത്തിൽ ശക്തമായി ബാറ്റ് വീശിയ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടു മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, ഒരു മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ശ്രലങ്ക ഇറങ്ങുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി കെ.എൽ രാഹുലും, ശിഖർ ധവാനുമാണ് ഓപ്പൺ ചെയ്യുന്നത്.