ഉദയംപേരൂർ വിദ്യാ കൊലക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് മൂന്നാമതായി ഒരു പ്രതികൂടിയുണ്ടെന്ന് പോലീസ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഉദയംപേരൂർ വിദ്യാ കൊലക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്്. മൂന്നാമതായി ഒരു പ്രതിയും കൂടെ
ഉണ്ടെന്ന് പോലീസ് കണ്ടെത്തൽ. ഭർത്താവും കാമുകിയും ചേർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്നാമത് ഒരാൾകൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തൽ. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂർ പോലീസ് തുടങ്ങി.

ഉദയം പേരൂരിലെ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തിൽ തങ്ങൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവർത്തിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാമന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ തെളിവ് നശിപ്പിക്കുന്നതിന് ഉൾപ്പെടെ ഇയാൾ സഹായിച്ചിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതിനിടെ തിരുനെൽ വേലി പോലീസ് സംസ്‌ക്കരിച്ച വിദ്യയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താനുളള നടപടിയും പോലീസ് തുടങ്ങിയിട്ടുണ്ട്