യോഗാ പരിശീലനത്തിന്റെ മറവിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഒളിവിൽ പോയ അധ്യാപകനെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

metal prison bars with handcuffs on black background
Spread the love

 

സ്വന്തം ലേഖകൻ

മല്ലപ്പള്ളി : യോഗാ പരിശീലനത്തിന്റെ മറവിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിച്ചിച്ച അധ്യാപകൻ അറസ്റ്റിൽ . കേസിൽ സി പി എം മുൻ ലോക്കൽ സെക്രട്ടറിയും കായിക അദ്ധ്യാപകനുമായ ചെങ്ങരൂർ തെള്ളിയൂർ ചെറുവള്ളിപ്പാറ സി.ജെ ജെയിംസ് ( 56 ) ആണ് പൊലീസ് പിടിയിലായത്.

ചെങ്ങരൂരിലെ സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ക്ലാസ് ടൈമിന് ശേഷം യോഗാ പരിശീലനത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്താരോടും പറഞ്ഞാൽ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്ന് ഇയാൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ പെൺകുട്ടി അവസാനം തിങ്കളാഴ്ച ഉച്ചയോടെ ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. ഇതോടെ സ്‌കൂൾ അധികൃതർ സംഭവം പൊലീസിനെ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഒളിവിൽ പോയ പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എച്ച്.ഒ സി.ടി സഞ്ജയ് , എസ്.ഐ ബി.എസ് ആദർശ്, എ.എസ്.ഐ സന്താഷ്, സി.പി.ഒമാരായ കെ ഷാനവാസ്, പി.എച്ച് അൻസിം, റ്റി.എം സലിം ,ശബാന അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്, പോക്‌സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതിനിടെ ജെയിംസിനെ സിപിഎം. പുറത്താക്കി. നേരത്തേ തെള്ളിയൂർ ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ജെയിംസ് ഇപ്പോൾ ലോക്കൽ കമ്മിറ്റിയംഗവും ഒരു സാംസ്‌കാരികസംഘടനയുടെ സെക്രട്ടറിയുമാണ്. ജൈയിംസിനെതിരേ പാർട്ടിനടപടി ആവശ്യപ്പെട്ട് പ്രാദേശികനേതാക്കൾ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.