play-sharp-fill
കേരളത്തിൽ സ്ത്രീ സുരക്ഷിതയല്ല.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; ഈ വർഷം ജൂൺവരെ മാത്രം രജിസ്റ്റർ ചെയ്തത് 9,501 കേസുകൾ; ഓരോ മണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നത് രണ്ട് കേസുകളിലധികം; ഭർത്താക്കന്മാർ, കുടുംബക്കാർ എന്നിവരിൽനിന്ന് പീഡനം നേരിട്ടത് 2,327 പേർ

മലപ്പുറം: കേരള, കേന്ദ്ര സർക്കാരുകൾ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കുറവില്ലെന്ന് കണക്കുകൾ.

ഈ വർഷം ജൂൺവരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും.

ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംരക്ഷകരെന്നുകരുതുന്ന ഭർത്താക്കന്മാർ, കുടുംബക്കാർ എന്നിവരിൽനിന്നേറ്റ പീഡനങ്ങൾക്കും കുറവില്ല. 2,327 കേസുകളാണ് ഇത്തരത്തിലുണ്ടായത്.