Spread the love

 

പാലക്കാട്: ചിറ്റൂരിൽ കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ-കമ്പിളി ചുങ്കം റോഡിൽ രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് കണ്ടെടുത്തത്.

video
play-sharp-fill

 

എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ.എൻ, ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ.എസ്, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഓസ്റ്റിൻ.കെ.ജെ, സുരേഷ്.ആർ.എസ്, വിശ്വകുമാർ.ടി.ആർ, സുനിൽകുമാർ.വി.ആർ, പ്രസാദ്.കെ, ചിറ്റൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫ്രാൻസിസ്.സി.ജെ, പ്രിവന്റീവ് ഓഫീസർ ഗുരുവായൂരപ്പൻ, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശെൽവകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group