
തിരുവനന്തപുരം: സംസ്ഥാന ശുചിത്വ മിഷന് കീഴിൽ ഇന്റേൺഷിപ്പ് അവസരം. ഒരു വർഷത്തേക്ക് സ്റ്റൈപ്പന്റോടെയാണ് പരിശീലനം. യോഗ്യരായ വിദ്യാർഥികൾ മെയ് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
സംസ്ഥാന ശുചിത്വ മിഷന്- ഇന്റേണ്ഷിപ്പ്. ഒരു വർഷമാണ് കാലാവധി. ആകെ ഒഴിവുകൾ 03.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത
എംടെക് (എന്വിയോണ്മെന്റൽ എഞ്ചിനീയറിങ്) വിദ്യാർഥികളായിരിക്കണം.
സ്റ്റൈപ്പന്റ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റായി അനുവദിക്കും.
ഇന്റര്വ്യൂ
യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 11ന് നടക്കുന്ന വാക് ഇന് ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാവണം.
തിരുവനന്തപുരത്തെ ഓഫീസിൽ രാവിലെ 10.30നാണ് ഇന്റര്വ്യൂ നടക്കുക. അഭിമുഖ സമയത്ത് വിദ്യാർഥികൾ സിവി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശം കരുതണം.
Walk in Interview
Date 11.05.2026
Time 10.30 AM
Place State Suchitwa Mission Office, 4th Floor, Revenue Tower, Public
Office Compound, Opposite Museum, Thiruvananthapuram – 695033.
വെബ്സൈറ്റ്: https://suchitwamission.org/latest-updates







