
ഇടുക്കി ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇടുക്കി ബിഷപ്പ് ഉൾപ്പെടെ 5 വൈദികർക്ക് രോഗ ബാധ; 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇടുക്കി ബിഷപ്പ് ഉൾപ്പെടെ അഞ്ച് വൈദികരും ഉൾപ്പെടുന്നു എന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ഉറവിടം വ്യക്തമല്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലക്കോട് കലയന്താനി സ്വദേശി (52)
ഉപ്പുതറ സ്വദേശികൾ (36, 60)
വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).
വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയിൽ ചെറുകിട വ്യാപാരി.
സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവർ
കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 65, 35. സ്ത്രീ 60).
കുമാരമംഗലം സ്വദേശി (58)
കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)
മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 8, 21, 46. സ്ത്രീ 66).
രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികൾ (60, 54)
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരൻ ).
വണ്ണപ്പുറം സ്വദേശിനി (35)
ഇടുക്കി രൂപത മെത്രാൻ (47) ഉൾപ്പെടെ അഞ്ചു വൈദികർ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരൻ (27).
ബൈസൺവാലി സ്വദേശിനി (20)
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗം സ്ഥിരീകരിച്ചവർ
ചക്കുപള്ളം സ്വദേശിനി (44)
ചക്കുപള്ളം സ്വദേശി (30)
ചിന്നക്കനാൽ സ്വദേശി (18)
കഞ്ഞിക്കുഴി സ്വദേശി (26)
കുമളി സ്വദേശി (24)
മറയൂർ സ്വദേശി (19)
നെടുങ്കണ്ടം സ്വദേശി (23)
പള്ളിവാസൽ സ്വദേശി (27)
രാജകുമാരി സ്വദേശി (56)
പീരുമേട് സ്വദേശിനി (35)
തൊടുപുഴ സ്വദേശി (22)
ഉടുമ്പൻചോല സ്വദേശികൾ (38, 7)
ഉടുമ്പൻചോല സ്വദേശിനികൾ (35, 43, 48, 26, 27, 45)
വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ
വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)