Spread the love

തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (15|06|25) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. ഇതിന്റെ അടിസ്ഥാനത്തില്‍16നും 17നും പ്രവേശനം നടക്കും.

video
play-sharp-fill

അലോട്ട്‌മെന്റില്‍ ഇടംലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യരണ്ട്‌ അലോട്ട്‌മെന്റുകളിലും താല്‍ക്കാലിക പ്രവേശനത്തിന്‌ അനുമതിയുണ്ടായിരുന്നു. പ്രവേശനം നേടാതിരുന്നാല്‍ തുടർ നടപടികളില്‍ നിന്ന് പുറത്താകും.

രണ്ടാം അലോട്ട്‌മെന്റും പൂർത്തിയായപ്പോള്‍ ആകെ 2,42,688 പേരാണ്‌ പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റില്‍ 93,594 സീറ്റ് ശേഷിക്കുന്നുണ്ട്‌. വിദ്യാർഥികള്‍ ഇല്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. അതിനാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ കൂടുതല്‍ പേർക്ക്‌ പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്‌ഷനുകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയും കൂടും. 18ന്‌ ക്ലാസ് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലോ ഓപ്ഷനുകള്‍ നല്‍കാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.