Spread the love

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്‌ടർ തകർന്നുവീണു. അഞ്ചുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂണില്‍ നിന്ന് കേദാർനാഥ് ധാമിലേക്ക് പറന്ന ഹെലികോപ്‌ടർ കാട്ടില്‍ തകർന്നുവീഴുകയായിരുന്നു.

video
play-sharp-fill

ഗുപ്തകാശിയില്‍ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്‌ടർ ആണ് അപകടത്തില്‍പ്പെട്ടത്. ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്.

 

ഹെലികോപ്‌ടറില്‍ ആറ് പേർ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശൻ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് തകർന്ന നിലയില്‍ ഹെലികോപ്‌ടർ ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മേയ് രണ്ടിന് കേദാർനാഥ് തീർത്ഥാടനം ആരംഭിച്ചതിനുശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം അറിയിച്ചു. എസ്‌ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group