3 സീറ്റുകൾ; സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25ന് ; പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25നു നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ ആറിനു വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ 18 പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ ഒന്നിനാണ് മൂവരും രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂൺ 25നു രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെയാണ്. അന്നു തന്നെ വോട്ടെണ്ണുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Third Eye News Live
0