Spread the love

കാസർകോട്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.

video
play-sharp-fill

17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു. 2024 മേയ് 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള സമയത്ത് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.