video
play-sharp-fill

മുതിര്‍ന്ന ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു: ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച്‌ കൊന്നത്: രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാൻ എന്നു പറഞ്ഞാണ് അക്രമികൾ എത്തിയത്.

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു. ഗുല്‍ഫാം സിങ് യാദവ്(60) എന്നയാളെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വിഷം കുത്തിവച്ച്‌ കൊന്നത്. ഇന്നലെ വൈകീട്ടാണ് സംഭവമെന്ന് ജുനാവായ് പോലിസ് അറിയിച്ചു. ദാഫ്തര ഗ്രാമത്തിലെ കൃഷിയിടത്തില്‍ ഗുല്‍ഫാം സിങ് […]

തണ്ണിമത്തൻ കഴിച്ചോളൂ ! പക്ഷേ ബാക്കി ഫ്രിഡ്ജില്‍ വയ്ക്കരുത്; കാരണമിതാണ്

കോട്ടയം: വേനല്‍ക്കാലത്ത് അധികമായി ആളുകള്‍ കഴിക്കാൻ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തൻ. രുചിയ്‌ക്കൊപ്പം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഉയർന്ന ജലാംശം ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചതാണ്. അസിഡിറ്റി പ്രശ്നത്തിനും പരിഹാരം കാണാൻ തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്. വിറ്റമിനുകളായ സി, എ, […]

അന്തർസംസ്ഥാന ലഹരിക്കടത്തിന് ഇനി പിടിവീഴും! റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയില്‍വേ പൊലീസ്; യാത്രക്കാരുടെ ബാഗുകളും പാര്‍സലുമെല്ലാം പരിശോധിക്കും

തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയില്‍വേ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി പാഴ്സലുകളും ലഗേജുകളും റെയില്‍വെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും. പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനില്‍ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് […]

നാളെ ആറ്റുകാല്‍ പൊങ്കാല ! ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളെത്തും; അണിഞ്ഞൊരുങ്ങി തലസ്ഥാനം; ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങള്‍ നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ […]

ചക്കമൂട്ടിൽ ജിജീ ജോർജ് (64) നിര്യാതനായി

കോട്ടയം:  ചക്കമൂട്ടിൽ (പ്ലാപ്പറമ്പിൽ) ജിജീ ജോർജ് (64) നിര്യാതനായി. സംസ്കാരം പിന്നിട് പുതുപ്പള്ളി നീലയ്ക്കൽ ഓർത്ത ടോക്സ് പള്ളിയിൽ

ആശമാര്‍ നിരാശയില്‍..! കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം; നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്നം വരാത്തതിന്‍റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. അതേസമയം തന്‍റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലില്‍ […]

ഷെയ്‌ഖ് ഹസീനയുടെ കുടുംബ സ്വത്തുക്കള്‍ കണ്ടുകെട്ടും; ബന്ധുക്കളുടെ ഉള്‍പ്പടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കും: ഉത്തരവിട്ട് കോടതി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വീടായ സുധസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ഷെയ്‌ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാൻ കോടതി ആവശ്യപ്പെട്ടു. ധാക്ക മെട്രോപോളിറ്റൻ സീനിയർ സ്‌പെഷ്യല്‍ ജഡ്‌ജ് ആയ സാക്കിർ […]

കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഷൈനി വായ്പ എടുത്തത് […]

വയനാട് ദുരന്തബാധിതര്‍ക്കുള്ള 300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല; തിരിഞ്ഞുനോക്കാതെ സർക്കാർ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം മുടങ്ങി. ആദ്യ മൂന്നുമാസം മാത്രമാണ് ദുരന്തബാധിതർക്ക് ധനസഹായം കിട്ടിയത്. കഴിഞ്ഞ നാലുമാസമായി ധനസഹായം കിട്ടിയിട്ടില്ല. 9 മാസത്തേക്ക് ധനസഹായം നീട്ടുന്നതായി തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെ നല്‍കണം എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയില്ല. […]

വാളയാർകേസിൽ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ ബന്ധുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ: മുത്ത കുട്ടിയുടെ മരണത്തെ കുറിച്ച് മൊഴി കൊടുക്കാൻ തയാറായ ഇളയ കുട്ടിയെ അമ്മ തടഞ്ഞു

കൊച്ചി: വാളയാർ കേസില്‍ അടുത്ത ബന്ധുവിന്‍റെ നിർണായക വെളിപ്പെടുത്തലുകൾ. വാളയാറിലെ പീഡനത്തിനിരയായി ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മാതാവിന്‍റെ അച്ഛന്‍റെ അനിയൻ സി കൃഷ്ണനാണ് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയില്‍ മദ്യകുപ്പികളും ചീട്ട് കെട്ടുകളും […]