play-sharp-fill

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം.

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. മറ്റൊരു മകള്‍ സുജാത ഹിയറിങില്‍ മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്ന് ആശാ ലോറന്‍സ് പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം മുന്‍ വിധിയോടെയാണെന്നും ലോറന്‍സ് കൊടുത്തുവെന്ന് പറയുന്ന […]

സിദ്ധിഖിന് ആശ്വാസം ; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി ; അറസ്റ്റ് തടഞ്ഞത് രണ്ടാഴ്ചത്തേക്ക്

ഡൽഹി : പീഡന പരാതിയിൽ നടൻ സിദ്ധിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയ്ക്കകം കേസ് കോടതി പരിഗണിക്കുന്നുണ്ട് അതുവരെ സിദ്ധിഖിൻ്റെ അറസ്റ്റ് നടപടികൾ കോടതി തടഞ്ഞിരിക്കുകയാണ്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിന്റെ അഭിഭാഷകൻ. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ […]

തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ :തൃശൂർ പോലീസ് തിരുവല്ലയിലെത്തി കാർ കസ്റ്റഡിയിലെടുത്തു

തിരുവല്ല: തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ എന്ന് റിപ്പോർട്ട് ഡിവൈഎഫ്‌ഐ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുല്‍ ഹമീദിന്റെ വാഹനമാണ് പ്രതികള്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഷാഹുല്‍ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുല്‍ഹമീദിന്റെ തിരുവല്ലയിലെ വീട്ടില്‍ തിരച്ചില്‍ നടത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉള്‍പ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ദേശീയ പാതയില്‍ കാര്‍ […]

ഇറാനിലുള്ള ചാരൻ വിവരംചോര്‍ത്തി; ഭൂഗര്‍ഭ അറയിലിരുന്ന നസ്രള്ളയ്ക്കുമേല്‍ കൃത്യമായി മിസൈല്‍ പതിച്ചു:ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയില്‍ ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരന്റെ സന്ദേശം

ജറുസലേം: ഇറാൻ പൗരനായ ഇസ്രയേല്‍ ചാരൻ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രള്ള ഉണ്ടായിരുന്നിടത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വർഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ. നസ്രള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സൈന്യത്തിന് ചാരൻ വിവരം നല്‍കിയതെന്നാണ് ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നത്. ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയില്‍ വെച്ച്‌ ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരൻ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തില്‍ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ […]

കിഷ്കിന്ധാ കാണ്ഡത്തിലെ ‘ത്രീ വൈസ് മങ്കീസ്’ ഗാനം പുറത്ത് ‘നാമറിഞ്ഞീടാ പലതും ഉലകില്‍ നടമാടും നേരം…’;

ഓണക്കാലത്ത് തിയേറ്ററുകളില്‍ സൈലൻറ് ഹിറ്റടിച്ച്‌ അമ്ബത് കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയിലെ ‘ത്രീ വൈസ് മങ്കീസ്’ എന്ന ഗാനം പുറത്തിറങ്ങി. ‘നാമറിഞ്ഞീടാ പലതും ഉലകില്‍ നടമാടും നേരം…’ എന്നുതുടങ്ങുന്ന ഗാനം പുതുമയുള്ള ഈണവും വരികളും ആലാപനവും ഒത്തുചേർന്നിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ വിഷ്വല്‍സുമായി ലിറിക്ക് വീഡിയോയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശ്യാം മുരളീധരൻറെ വരികള്‍ക്ക് മുജീബ് മജീദ് ഈണം നല്‍കി മുജീബും സത്യപ്രകാശും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗുഡ്വില്‍ എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ […]

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി:മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്: മയക്കുവെടി വയ്ക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി. മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ ഉണ്ട്. ഇവയില്‍ ഒരെണ്ണം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങാണെന്നും മൃഗശാല അധികൃതര്‍ പറയുന്നു. മയക്കുവെടി വെച്ച്‌ കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാല്‍ തീറ്റ കാണിച്ച്‌ താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

‘തലൈവര്‍ക്ക് ശേഷം ഇനി ദളപതിക്കൊപ്പം’; വിജയ് ചിത്രം ‘ദളപതി 69 ‘ല്‍ മഞ്ജു വാര്യരും

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69 ‘ . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും ആരാധകർക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട് . അത്തരത്തിലൊരു വാർത്തയാണ് എപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . വിജയ് ചിത്രത്തില്‍ മഞ്ജു വാര്യരും ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എസ് എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തില്‍ സംവിധായകൻ എച്ച്‌ വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച്‌ മഞ്ജു വാര്യർ സൂചന നല്‍കിയതിന് പിന്നാലെയാണ് ദളപതി 69 ല്‍ മഞ്ജു വാര്യർ ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ ഉയർന്നത്. എച്ച്‌ വിനോദ് […]

 മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തില്‍ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല: ബിററേജസ് ഷോപ്പുകളിൽ ഇന്നു വൻ തിരക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഈ രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല! ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1,2 തീയതികളില്‍ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. അടുപ്പിച്ച്‌ രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ ഇന്ന് തിങ്കളാഴ്ച (സെപ്റ്റംബര്‍ 30) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനനുസരിച്ച്‌ മുന്നൊരുക്കങ്ങള്‍ നടത്തി […]

അടിച്ചുകയറി ഫ്ലാഷ്മോബുമായി 31 അമ്മമാര്‍ ഇത് ഞങ്ങളുടെ ഏരിയ! ലുലു മാളില്‍ 25 മിനുട്ട് നീണ്ട കിടുക്കാച്ചി പ്രകടനം;

കൊച്ചി: നാളെത്തെ ഒക്ടോബര്‍ ഒന്നിലെ വയോജന ദിനത്തോടനുബന്ധിച്ച്‌ ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലെ വിവിധ നഗരസഭകളില്‍ ഉള്ള 31 വയോജനങ്ങള്‍ ഇടപ്പള്ളി ലുലു മാളില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അമ്മമാർ വിവിധ പാട്ടുകള്‍ക്ക് നൃത്തം ചെയ്തതു കണ്ടു നിന്നവർക്കും ആവേശമായി. ഫ്ലാഷ്മോബ് 25 മിനിറ്റോളം നീണ്ടു നിന്നു. ഫ്ലാഷ്മോബ് അവതരിപ്പിച്ച അമ്മമാർക്ക് ലുലു റീജിനല്‍ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ -ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാള്‍ ജനറല്‍ […]

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സ്വതന്ത്രസ്ഥാനാര്‍ത്ഥി? മേതില്‍ ദേവികയുമായി നേതൃത്വം ചര്‍ച്ച നടത്തി:പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുക സിപിഎമ്മിന് അഭിമാന പ്രശ്നമാണ്

പാലക്കാട് ;ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന നർത്തകി മേതില്‍ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കില്‍ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുക സിപിഎമ്മിന് അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് പലതവണ കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത്. സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പരിഗണിക്കുന്നത്. അനുയോജ്യയായ സ്വതന്ത്രസ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കില്‍ ഒരു യുവ മുഖത്തെ പാർട്ടി പരീക്ഷിക്കും. എന്തായാലും ഏത് വിധേനയും മണ്ഡലം […]