play-sharp-fill

പുതിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് : ഭാരവാഹികളുമായി ഖർഗെ, രാഹുൽ സംവാദം.

സ്വന്തം ലേഖകൻ ന്യൂഡൽഹി :ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമുള്ള വൻ അഴിച്ചുപണിക്കു പിന്നാലെ പു തിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോ ക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പുതിയ ഭാരവാഹികളുമായി സംവദിക്കും. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി. സി.വിഷ്ണു‌നാഥ്, കർണാടകയുടെ ചുമതലയുള്ള റോജി എം. ജോൺ, കേരളത്തിന്റെ ചുമതലയുള്ള കർണാടക സ്വദേശി പി. വി.മോഹൻ തുടങ്ങി ഏതാനും പേരെ മാത്രമാണ് നിലനിർത്തിയത്. പുനഃസംഘടനയിൽ എസ് സി, എസ്ട‌ി, ഒബിസി […]

7 ദിവസം കൂടി മഴയ്ക്ക് സാധ്യത; ‘അസ്‌ന’യും ന്യൂനമര്‍ദ്ദ പാത്തിയും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി ‘അസ്‌ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്‌ന’ ഇന്നു രാവിലെ […]

ഏറെ നാൾ സ്ഥലംമാറ്റത്തിനായി ശ്രമിച്ചു, ഒടുവിൽ സ്ഥലംമാറ്റം കിട്ടിയപ്പോൾ മേലുദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞു ; മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്

തൃശ്ശൂർ : സ്ഥലംമാറ്റം തടഞ്ഞതിന്റെ മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. ഇയാളുടെ സ്ഥലം മാറ്റം തടഞ്ഞിരുന്നു. ഇതില്‍ നിരാശനായ പോലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങിയെന്നാണ് വിവരം. മുരുകദാസിനെ കാണാതായ വിവരം പൊലീസ് എസ്പിയെ അറിയിച്ചു. സ്ഥലം മാറ്റം തടഞ്ഞതാണ് നാടുവിടാൻ കാരണമെന്നും അറിയിച്ചു. അന്തിക്കാട് സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളി സ്‌റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജില്ലയിലെ ഉയർന്ന ഉദ്യാഗസ്ഥൻ സ്ഥലം […]

പേരിന്റെ പേരിലുള്ള തടസം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിക്കരുത്: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു: സർക്കാർ ഉടനടി ഇടപെടണം

സ്വന്തം ലേഖകൻ ന്യൂഡൽഹി :കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡ്, അംഗീകൃത ബോർഡുകളുടെ പട്ടികയിലില്ലെന്ന കാരണം പറ ഞ്ഞ് മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഡൽഹി സർവകലാശാലയിൽ തുടരുന്നു. ബിരുദ പ്രവേശനത്തിനുള്ള 3-ാം ഘട്ട അലോട്‌മെന്റ് ലിസ്‌റ്റ് ഇന്നലെ പുറത്തുവന്നു. കഴിഞ്ഞ 29ന് ഒന്നാം വർഷ ബിരുദ ക്ലാസുകളും ആരംഭിച്ചു. എന്നിട്ടും മലയാളി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ സംസ്‌ഥാന സർ ക്കാരും തയാറായിട്ടില്ല. കേരളത്തിൽ 12-ാം ക്ലാസ് പൂർ ത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സ‌ാമി നേഷൻ’ എന്നു […]

കുരുക്ക് മുറുകുന്നു : വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച്‌ അപമര്യാദയായി പെരുമാറി ; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ വീണ്ടും കേസ്

തൃശൂർ : നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് […]

ഫേസ്ബുക്ക് പോസ്റ്റുമായി ജയസൂര്യ ഈ ജന്മദിനം ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ ജയസൂര്യ. ആരോപണങ്ങള്‍ ഉയർന്ന് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ജന്മദിനത്തില്‍ ആണ് നടന്റെ പ്രതികരണം. തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്രയും നാള്‍ മരവിപ്പില്‍ ആയിരുന്നു ഇനി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ജന്മദിനം ആശംസിച്ചവര്‍ക്ക് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും അത് തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി എന്നും താരം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ കുടുംബത്തെ തകര്‍ത്തു. മരവിപ്പിന് ഒടുവില്‍ താന്‍ നിയമ വിദഗ്ധരുമായി […]

പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.

പൊൻകുന്നം: പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.സംസ്കാരം ഇന്ന് (ഞായർ )വൈകിട്ട് നാലിന് വീട്ടുവളപ്പിൽ . ഭാര്യ :ശാന്തി.എസ് .നായർ (ആനിക്കാട്, വള്ളിയാങ്കൽ കുടുംബാംഗം) മക്കൾ:ശ്രീജിത്ത്.എസ്. നായർ, ശ്രുതി തരുൺ. മരുമക്കൾ: തരുൺ.എസ്.മേനോൻ (ആലപ്പുഴ, ചന്ദനക്കാവ്), ആര്യ.ആർ(പിച്ചകപ്പള്ളിൽ, ചിറക്കടവ്)

നടി കാര്‍ത്തിക സിനിമാ ഉപേക്ഷിച്ചതിന് കാരണം കമല്‍ ഹാസന്റെ പകയോ? നടിയെ പറ്റി വൈറല്‍ കുറിപ്പ്

സിനിമാ മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും നിരവധി കഥകളാണ് പുറത്ത് വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ പ്രശ്‌നങ്ങളും മലയാള സിനിമയിലാണ് നടക്കുന്നത്.എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയില്‍ നിന്നുണ്ടാവുന്ന മോശം അനുഭവങ്ങള്‍ കാരണം അഭിനയം ഉപേക്ഷിച്ച്‌ പോകുന്ന നിരവധി നായികമാരുണ്ട്. മലയാളത്തിന് എന്നും പ്രിയങ്കരിയായ നടി കാര്‍ത്തികയും അങ്ങനെ സിനിമ ഉപേക്ഷിച്ച്‌ പോയതാണെന്നൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് കാര്‍ത്തികയെ കൊണ്ട് അങ്ങനൊരു തീരുമാനം […]

എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ: അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി

മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വീണ്ടും അതിരൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎയുടെ പരിഹാസം. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പത്തനംതിട്ട എസ്.പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ […]

“മലർന്ന് കിടന്ന് തുപ്പരുത്”; ദുരനുഭവം തുറന്ന് പറഞ്ഞതിന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്

തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്.  തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശേയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുത് എന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു.ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്‌മി പറയുന്നു.