സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പറവൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 35 വർഷം തടവും 2.8 ലക്ഷം രൂപ പിഴയും ചേർത്തല പ്രത്യേക അതിവേഗ -പോക്സോ കോടതി വിധിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി തട്ടാശ്ശേരി വീട്ടില്‍ റയോണ്‍ ആന്റണിനെയാണ് (25) ശിക്ഷിച്ചത്. 2022 ഫെബ്രുവരിയിലായിരുന്നു രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ചു വശീകരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്ബിലേക്ക് രണ്ട് തവണ കൂട്ടിക്കൊണ്ടുപോയി, ഗുരുതരമായ ലൈംഗിക ഉപദ്രവം നടത്തുകയായിരുന്നു. […]