play-sharp-fill

ഉരുൾപൊട്ടൽ: ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തും; പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനില്‍. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിർദേശം നല്‍കിയിരിക്കുന്നത്. റേഷൻ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും […]

ഒരു ജോലിയാണോ തേടുന്നത്..? പ്ലസ് ടു യോ​ഗ്യതയുണ്ടോ? കോട്ടയത്ത് അവസരം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട അവസാന തിയതി ഓ​ഗസ്റ്റ് 2

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: വിഎച്ച്എസ്‌സി (എംഎൽടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, കേരള പാരമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ. വിലാസം: മെഡിക്കൽ ഓഫിസർ, ജിവി രാജ കുടുംബാരോഗ്യകേന്ദ്രം പനച്ചിപ്പാറ, പൂഞ്ഞാർ പി ഒ, 686 581. അപേക്ഷ ഓഗസ്റ്റ് 2 വരെ.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് അണക്കെട്ടുകള്‍; സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 55% ജലം; ബാണാസുര സാഗര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ഡാമുകളില്‍ 24 മണിക്കൂറും നിരീക്ഷണ സംവിധാനം; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തെ കെഎസ്‌ഇബി, ജലസേചന വകുപ്പുകളുടെ അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി ഡാം സുരക്ഷാ വിഭാഗവും ജലസേചന വകുപ്പും അറിയിച്ചു. കെഎസ്‌ഇബി അണക്കെട്ടുകളില്‍ നിലവില്‍ 59%, ജലസേചന വകുപ്പിന്റെ ഡാമുകളില്‍ 60% വീതം ജലമുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടും ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ടും കുറ്റ്യാടിയില്‍ ബ്ലൂ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 55% ജലമുണ്ട്. ഇന്നലെ 2360.56 അടിയായിരുന്നു […]

മന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം; പരിക്കുകളോടെ മന്ത്രി മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.  

ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടിയാൽ ആ മർദ്ദം മണ്ണിന് താങ്ങാനാകില്ല; ഇതോടെ മണ്ണിന്റെ ഉ​ഗ്ര താണ്ഡവം സംഭവിക്കും, ആ കുത്തൊഴുക്കിൽ ഒലിച്ചില്ലാതാകാൻ കേരളത്തിന് ഇനി എത്ര നാൾ..? എന്താണ് ഉരുൾ പൊട്ടൽ..? സംഭവിക്കുന്നതെങ്ങനെ? വേണം കരുതൽ പ്രക‍ൃതിക്കായ്..

പാതിരാവിൽ ഉറങ്ങിക്കിടന്നിരുന്ന കുറേ സാധു മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും മേലെയായിരുന്നു ആ വൻമല ഹുങ്കാരശബ്ദത്തോടെ വന്നിടിഞ്ഞത്. എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാനാകാതെ മണ്ണിലേക്ക് മരിച്ചു ചേർന്നു അവർ. കണ്ണീരിന്റെ പേരായിരിക്കുന്നു ഇന്ന് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്‍. ഉരുൾപൊട്ടലിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ ഓർമയിൽ ഇപ്പോഴും ഞെട്ടിത്തരിക്കുന്നവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. മഴയും, മിന്നലുമൊക്കെ പോലെ തന്നെ പ്രകൃതി പ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്. ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും […]

വയനാട്ടിലെ മലവെള്ളപ്പാച്ചിലില്‍ പാറയിടുക്കുകളിലും ചെളിയിലും രക്ഷാപ്രവർത്തനം; ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാൻ മാഗിക്കൊപ്പം മായയും മര്‍ഫിയും; വിദഗ്ധരായ ഡോഗ് സ്‌ക്വാഡ് എത്തി

കല്‍പ്പറ്റ: മലവെള്ളപ്പാച്ചിലില്‍ പാറയിടുക്കുകളിലും ചെളിയിലും അകപ്പെട്ട നാട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ മാഗി എന്ന നായയ്ക്ക് ഒപ്പം തിരച്ചില്‍ നടത്താൻ കൊച്ചിയില്‍ നിന്ന് മായയും മർഫിയും എത്തി. ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി എന്ന നായ ചൊവ്വാഴ്ച രാവിലെ മുതല്‍ തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. രാത്രിയോടെ മായയും മര്‍ഫിയും ദൗത്യത്തിനൊപ്പം ചേർന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മാഗിക്ക് ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ചവരാണ് കൊച്ചിയില്‍ നിന്നെത്തിയ മായയും മര്‍ഫിയും. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഇരുവരും ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ടവയാണ്. […]

വറുതിക്കാലം തീരുന്നു…! സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും; പ്രതീക്ഷയോടെ ബോട്ട് തൊഴിലാളികള്‍ കടലിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ഇന്ന് അർധരാത്രിയോടെ ട്രോളിംഗ് നിരോധനത്തിന് അവസാനം. മത്സ്യബന്ധന വിലക്ക് അവസാനിച്ച്‌ ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുമ്പോള്‍ പുത്തൻ പെയിന്‍റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകള്‍ തയ്യാറാണ്. 3500 ല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്‍റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്‍റെ വില ഗണ്യമായി വർധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും […]

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ; വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത; മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം; ശക്തമായ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സഹാചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി. തൃശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത […]

കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റിൽ; തീയിട്ടത് ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ട ഫയലുകളും രേഖകളും നശിപ്പിക്കാനെന്ന് പോലീസ് കണ്ടെത്തൽ

തൃശൂര്‍: വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ തീയിട്ടതെന്ന് പോലിസ് കണ്ടെത്തി. ജൂലൈ 20-ാം തിയതി രാത്രി 7.30 നാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിക്കു നേരേ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമം നടന്നത്. ഓഫീസിലെ ഫയലുകളും കുറച്ച്‌ മരുന്നുകളും മാത്രമാണ് കത്തി നശിച്ചത്. പുക […]

ഈരാറ്റുപേട്ട – വാഗമൺ, മൂന്നാർ ഗ്യാപ് റോഡ്, അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക്; രാത്രി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും വിലക്കിയതായി കോട്ടയം ജില്ലാ കളക്ടർ

കോട്ടയം: ഈരാറ്റുപേട്ട – വാഗമൺ, മൂന്നാർ ഗ്യാപ് റോഡിൽ അപകടകരമായ രീതിയിൽ പാറകൾ റോഡിലേക്ക് പതിച്ചു. ജില്ലയിൽ രാത്രി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും വിലക്കിയതായി ജില്ലാ കളക്ടർ. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ഉത്തരവായതായി കോട്ടയം ജില്ലാ കളക്ടറുടെ അറിയിപ്പ്.