play-sharp-fill

“തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങൽ തുടർക്കഥയാകുന്നു” ഇന്ന് ലിഫ്റ്റിൽ അകപ്പെട്ടത് രോഗി അടക്കം ആറ് പേർ, ഈ മാസത്തിനിടെ ലിഫ്റ്റ് പണി മുടക്കുന്നത് മൂന്നാം തവണ, ഇവരെ പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയും ഒപ്പമുള്ളവരും വീണ്ടും ലിഫ്റ്റിൽ കുരുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്ന ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റിൽ കുരുങ്ങിയത്. നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമഫലമായാണ് ലിഫ്റ്റിൽ നിന്ന് കുരുങ്ങിയവരെ പുറത്തിറക്കാൻ സാധിച്ചത്‌. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരെത്തിയാണ് ലിഫ്റ്റിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്‍റെ വാതിലിൽ തട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ കഴിയാതെയായത്. മെഡിക്കൽ കോളേജിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് […]

പാമ്പാടി ഈസ്റ്റ് മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി.

  പാമ്പാടി ഈസ്റ്റ് : മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച(31/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ശാന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, മോഹനൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഇന്ദിര, വിജയമ്മ.

53 കിലോ ഭാരം! ഒന്നനങ്ങാൻ പോലും വയ്യ , കിടന്ന കിടപ്പിൽ നായ ചത്തു ; ഉടമയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

ഓക്ലന്‍ഡ്: അമിതവണ്ണമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്നുണ്ടായ അനാരോഗ്യം മൂലം നായ ചത്തതോടെയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. 53 കിലോ (118 പൗണ്ട്) ആണ് യുവതിയുടെ നഗ്ഗി എന്ന് പേരുള്ള നായയുടെ ഭാരം. സൊസൈറ്റി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (എസ്പിസിഎ) പറയുന്നത് അനുസരിച്ച്‌ 2021ലാണ് പൊലീസ് നഗ്ഗിയെ കണ്ടെത്തുന്നത്. അന്ന് നഗ്ഗിക്ക് 54 കിലോഗ്രാമാണ് ഭാരം. അനങ്ങാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു നായ. ഓക്ലന്‍ഡില്‍ ഉടമയുടെ […]

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല, 122 പേർ ചികിത്സയിൽ, രക്ഷാദൗത്യം പുരോഗമിക്കുന്നു

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.   മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് […]

നവീകരിച്ച പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ന് വ്യാഴാഴ്‌ച 3 ന് പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും..

കോട്ടയം: നവീകരിച്ച പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്‌ച 3 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും..തുടർന്ന്, ഓഗസ്റ്റ് 2, 3, 4 തീയതി കളിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ. അന്തോനീസിൻ്റെ തിരുനാൾ ഭക്ത്യാദര പൂർവ്വം ആഘോഷിക്കും. ഓഗസ്റ്റ് 2-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 20245 ന് തിരുനാൾ കൊടിയേറ്റ്. 3-ാം തീയതി ശനിയാഴ്ച 4.30 ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലും 4-ാം തീയതി ഞായറാഴ്‌ച 4 ന് സീറോ […]

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു: ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.   നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള, അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‍സി അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട : ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ കോളേജുകൾക്കും നാളെ(31/07/2024 ) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് ആണ്   പ്രൊഫഷണൽ കോളേജുകൾ,ട്യൂഷൻ സെൻ്ററുകൾ ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി

  തൃശൂര്‍ :ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

എറണാകുളം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന വിലക്ക്.

  എറണാകുളം : ജില്ലയിൽ ശക്തമായ മഴയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഡി ടി പി സിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവ൪ത്തിപ്പിക്കുന്നവ൪ക്കെതിരേ ക൪ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ കളക്ട൪ അറിയിച്ചു.

കാലവര്‍ഷക്കെടുതി: സർക്കാർ അവശ്യ സർവീസ് ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി. മഴ ശക്തമാകുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്ര. മഴ മുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.   അതിനാൽ‌ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.     ഈ […]