സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരിപാനീയമായി കള്ള്…! നക്ഷത്രഹോട്ടലുകളിലെ നീന്തല്‍ക്കുളത്തില്‍ വരെ ഇനി കള്ള് കിട്ടും; ബാര്‍ ലൈസന്‍സ് ഇല്ലാതെ തന്നെ കള്ളു വില്‍ക്കാം

തിരുവനന്തപുരം: അബ്കാരി ചട്ടത്തില്‍ ഭേദഗതിവരുത്തിയതോടെ നക്ഷത്രഹോട്ടലുകളിലെ നീന്തല്‍ക്കുളത്തില്‍ വരെ നമ്മുടെ കള്ളു കിട്ടും. ഭക്ഷണശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം കള്ള് വിളമ്പാൻ അനുമതിയുണ്ടെങ്കിലും ഫാമിലി റസ്റ്ററന്റുകളില്‍ കള്ള് ലഭിക്കില്ല. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകള്‍ക്ക് കള്ള് ചെത്തിവില്‍ക്കാനാണ് അനിമതിയുള്ളത്. സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരിപാനീയമായി കള്ളിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കേരള ടോഡി എന്നപേരിലാകും ബ്രാൻഡിംഗ്. കള്ളു വില്‍ക്കാനുള്ള ലൈസൻസിന് നക്ഷത്രഹോട്ടലുകള്‍ക്ക് വാർഷിക ഫീസും നിശ്ചയിച്ചിട്ടുണ്ട്. 10,000 രൂപയാണ് വാർഷികഫീസ്. ഹോട്ടല്‍വളപ്പിലെ തെങ്ങുകളില്‍ നിന്നും കള്ള് ചെത്തി കലർപ്പില്ലാതെ വില്‍ക്കാനാണ് അനുമതി. മധുരക്കള്ളും പുളിപ്പിച്ച കള്ളും വില്‍ക്കാം. ചെത്തിയെടുക്കുന്ന […]

കുമരകം ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി.

  കുമരകം : (വാർഡ് – 9) ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി. പരേത മുഹമ്മ കാട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഔസേഫ്, വത്സമ്മ, റവ. ഫാ. തോമസ് ചിറ്റുക്കളം (റ്റി.ഒ.ആർ പ്രാെവിൻഷ്യാൾ ഭഗൽപ്പുർ ബീഹാർ), പരേതയായ സിസ്റ്റർ സ്മിത, ട്രീസ, സിസ്റ്റർ മരിയാ ലിസ (മിഷനറീസ് ഓഫ് ചാരിറ്റി). മരുമക്കൾ: ടെസ്സി ജോസഫ് (വെെക്കം), ജോർജ് (മീനടം), ഡെന്നി (മെെസൂർ), ചങ്ങനാശ്ശേരി അതിരുപത വികാരി ജനറൽ റവ ഫാ. വർഗീസ് താനുമാവുങ്കലും റവ. ഫാ. സിറിയക് […]

കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്ര; വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും; ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും കുടുങ്ങും; നടപടി ആര്‍ടിഒ പരാതിയില്‍

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച്‌ വീഡിയോ ഇട്ടത് വിവാദമായിരുന്നു. […]

കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്: വള്ളം കളി ആഗസ്റ്റ് 20 ചൊവ്വാഴ്ച

  കുമരകം: കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്. ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനായി ഒരു നൂറ്റാണ്ടിലേറെയായി ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചതയദിനത്തിൽ കോട്ടത്തോട്ടിൽ നടത്തിവരുന്ന വള്ളം കളിയാണിത്. ആഗസ്റ്റ് 20 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന 121-ാം കുമരകം മത്സരവള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്‌ജറ്റ് വാർഷിക പൊതുയോഗം അംഗീകരിച്ചു. ക്ലബ്ബ് പ്രസിഡൻറ് വി.എസ് സുഗേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി പി. എസ് രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. […]

ചുമതലകള്‍ കൈമാറി അരവിന്ദ് കെജ്രിവാള്‍; സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതല; മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതല; സുനിത കെജ്രിവാളിനോട് സജീവരാഷ്ട്രീയത്തിലിറങ്ങേണ്ടെന്നും നിര്‍ദേശം

ഡൽഹി: ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നല്‍കി. അതേസമയം, സഞ്ജയ് സിംഗിനെ ചുമതലകള്‍ ഏല്‍പിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിർദേശം നല്‍കി.

അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വീടിന്റെ മച്ചില്‍ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനാണ് മരിച്ചത്. ചാത്തനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാളിദാസൻ. കാളിദാസന്റെ അകാല മരണത്തെ തുടർന്ന് ചാത്തനൂർ ജിഎല്‍പി സ്‌കൂളില്‍ ഇന്നു നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റി. അമ്മ മൊബൈല്‍ ഉപയോഗിക്കാൻ നല്‍കാത്തതിനെ തുടർന്ന് വിഷമിച്ച്‌ വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസൻ. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന […]

ടിക്കറ്റ് കിട്ടിയവരും യാത്ര ഒഴിവാക്കേണ്ടി വരുമോ..? ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക; പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ

കോഴിക്കോട്: ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക. ദക്ഷിണ റെയില്‍വേയിലെ ആറു ഡിവിഷനുകളില്‍ ആരംഭിച്ച ലോക്കോ പൈലറ്റ് സമരം വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് കേരളത്തിലെ ട്രെയിന്‍ യാത്ര ദുക്ഷകരമാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അടിയന്തര യോഗം വിലയിരുത്തി. സമരത്തിനിടെ കോയമ്പത്തൂര്‍ മംഗലാപുരം റൂട്ടില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിന്‍ റദ്ദാക്കിയതില്‍ യോഗം പ്രതിഷേധിച്ചു. യാത്ര ദുരിതം ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മേയ് 15 ന് ഓള്‍ ഇന്‍ഡൃ ലോക്കോ റണ്ണിംഗ് […]

പേടിയില്ലാതെ നടക്കാൻ പാലമെങ്കിലും അനുവദിക്കൂ, ജീവൻ പണയം വച്ചു നടക്കുന്നത് വെള്ളത്തിൽ കിടക്കുന്ന തുരുമ്പെടുത്തു കുഴിയായ പാട്ടയിലൂടെ, പുറത്തേയ്ക്കിറങ്ങാനാകാതെ കുടുംബങ്ങൾ

ചങ്ങനാശേരി : പേടിയില്ലാതെ നടക്കാൻ ഒരു ചെറിയ പാലമെങ്കിലും അനുവദിച്ചു നൽകണമെന്ന അപേക്ഷയിലാണ് 9 കുടുംബങ്ങൾ. നഗരസഭ ഒന്നാം വാർഡിൽ വാഴപ്പള്ളി പടിഞ്ഞാറ് പൊങ്ങാനം ഈരപ്പാടം ഭാഗത്ത് ആറിനു അരികിലുള്ള കുടുംബങ്ങൾക്ക് പുറത്തേയ്ക്ക് ഇറങ്ങണമെങ്കിൽ ആറിനു കുറുകെയുള്ള തുരുമ്പെടുത്തു അടർന്നുമാറിയ ഇരുമ്പുപാട്ടയാണ് നിലവിൽ ഏക ആശ്രയം. മഴക്കാലമായതോടെ വെള്ളത്തിൽ മുങ്ങികിടക്കുന്ന വീതികുറഞ്ഞ ഇരുമ്പുപാട്ടയിലൂടെ ജീവൻ പണയം വച്ചു നടന്നാണ് ഈ കുടുംബങ്ങൾ വീടുകളിലേയ്ക്കും പുറത്തേയ്ക്കും പോകുന്നത്. വെള്ളത്തിൽ കിടന്ന ഇരുമ്പുപാട്ടയുടെ ഒരു ഭാഗം തുരുമ്പെടുത്തു കുഴിയായി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കാരണം ഇത് തിരിച്ചറിയാതെ കുഴിയിലേക്കു […]

മോഷ്ടിച്ച സ്കൂട്ടറിൽ എത്തി മാല മോഷ്ടിക്കാൻ ശ്രമം, പ്രതിയെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടി യുവതി

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടി യുവതി. കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തില്‍ അനില്‍കുമാറിനെയാണ് യുവതി പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി മാല പൊട്ടിക്കാനായിരുന്നു ഇയാളുടെ ശ്രമം. കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസില്‍ എസ്.അശ്വതിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്. ചേങ്കോട്ടുകോണം ജംക്ഷനിലാണു സംഭവം. അശ്വതിയും ഭർത്താവ് ശ്രീജേഷും ചേങ്കോട്ടുകോണത്തെ സ്വകാര്യആശുപത്രിക്കു മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് സംഭവം. സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് അശ്വതിയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുക്കുക ആയിരുന്നു. മാല പല കഷണങ്ങളായി പൊട്ടിപ്പോയി. ഒരു കഷണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ […]