
സാഹിത്യകാരിയും നിരൂപകയുമായ ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണത്തില്‍ പരാതി നല്‍കി കൊല്ലം സ്വദേശിനിയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി.
പരാതി സ്വീകരിച്ച കൊല്ലം എ സി പി ഷെരീഫ് അന്വേഷണത്തിനായി കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ യ്ക്ക് കൈമാറി. ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ആണ് ലീലാവതി ടീച്ചർ സൈബർ ആക്രമണം നേരിടുന്നത്.
ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളില്‍ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ എം ലീലാവതിതന്നെ രംഗത്ത് വന്നിരുന്നു. എതിർക്കുന്നവർ എതിർക്കട്ടെ എന്നും കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരേപോലെയാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർക്കുന്നവരോട് യാതൊരു ശത്രുതയുമില്ല, ഇതാദ്യമായല്ല എതിർപ്പുകളെ നേരിടുന്നത്, നിരവധി എതിർപ്പുകളെ നേരിട്ടാണ് തന്റെ ജീവിതമെന്നും ലീലാവതി ടീച്ചർ കൂട്ടിച്ചേർത്തു. കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാൻ വയ്യ, അതില്‍ ജാതിയും മതവും ഒന്നുമില്ല. കുഞ്ഞുങ്ങളെ താൻ കുഞ്ഞുങ്ങളെയാണ് കാണുന്നത്. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താൻ കുടിച്ചതെന്നും ടീച്ചർ പറഞ്ഞു.







