“ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല,രാജി വെക്കണം;താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്:രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക കൊച്ചി : കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ നടത്തിയ പോരാട്ടത്തില്‍ വിജയം കണ്ടതിലെനിക്ക് അഭിമാനമുണ്ട്. ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. രാജിവെച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ആദ്യമായി ഉന്നയിച്ചത് ഞാനാണ്. അന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് പുറത്തുവിട്ടിരുന്നു. ഞാന്‍ ലോകായുക്തയില്‍പോയി, സര്‍ക്കാരിന്റെ ഏജന്റ് ആയതുകൊണ്ട് അവരതു തള്ളി. അന്ന് ആര്‍ ബിന്ദു […]

മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സും; നിത്യവും മാമ്പഴം കഴിക്കൂ; ആരോഗ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ ഇവയാണ്

കോട്ടയം: മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സും പ്രമേഹത്തെ തടയുന്നതിനും ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും സഹായിക്കുന്നു. മാമ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ സ്തനാര്‍ബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസര്‍ എന്നിവയെ പ്രതിരോധിക്കുന്നു. നിത്യവും മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരു അകറ്റാനും നല്ലതാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മാമ്പഴത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സഹായിക്കുന്നുണ്ട്. നാരുകളും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയയെ സുഖപ്പെടുത്താനും വിളര്‍ച്ച തടയാനും സഹായിക്കുന്നു. മാമ്പഴം കഴിക്കുന്നതിലൂടെ വൈറ്റമിൻ സി ലഭിക്കുകയും അത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നായകളെ വീട്ടില്‍ വളര്‍ത്തുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ വളര്‍ത്തുനായകള്‍ എപ്പോഴും ഫ്രഷായിരിക്കണമോ? അധികം പണച്ചെലവില്ലാതെ ഒരു പെര്‍ഫ്യൂം തയ്യാറാക്കാം

കോട്ടയം: നായകളെ വീട്ടില്‍ വളര്‍ത്തുന്നവരാണോ നിങ്ങള്‍? അവയ്ക്കാവശ്യമായ ഭക്ഷണം നല്‍കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ശുചിത്വവും. ഒരു മാസത്തില്‍ കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും വളര്‍ത്തുനായകളെ ഉറപ്പായും കുളിപ്പിക്കണമെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എത്ര മണമുളള ഷാംപൂ ഉപയോഗിച്ചാലും നായകളിലെ ഗന്ധം മാറണമെന്നില്ല. എന്നാല്‍ ഇനി അതിനായി വിലപിടിപ്പുളള അനിമല്‍ പെര്‍ഫ്യൂമുകള്‍ വാങ്ങി പണം കളയേണ്ട. അധികം പണച്ചെലവില്ലാതെ വെറും മൂന്ന് വസ്തുക്കള്‍ ഉപയോഗിച്ച്‌ വളര്‍ത്തുനായകള്‍ക്കായി ഒരു പെര്‍ഫ്യൂം തയ്യാറാക്കാവുന്നതാണ്. പെര്‍ഫ്യൂം തയ്യാറാക്കാൻ ഉപയോഗിക്കുന്ന കുപ്പിയിലേക്ക് 75 ശതമാനത്തോളം ശുദ്ധജലമെടുക്കുക. ശേഷം ഇതിലേക്ക് 25 ശതമാനത്തോളം റോ […]

കര്‍ണാടകയില്‍ പട്ടാപ്പകല്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി; ബന്ധുവിനെതിരെ കുടുംബം.

സ്വന്തം ലേഖിക ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ പട്ടാപ്പകല്‍ സ്കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി. ഹാസനിലെ ആരാധന സ്കൂളില്‍ അധ്യാപികയായ അര്‍പ്പിത(23)യെയാണ് മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഹാസനിലെ ബിട്ടഗൗഡനഹള്ളിയിലായിരുന്നു സംഭവം. നടന്നുവന്ന യുവതിയെ റോഡിലേക്ക് കടന്നതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്. യുവതി നടന്നുവരുമ്ബോള്‍ ഇവരുടെ മുന്നിലായി ഒരുയുവാവും നടന്നുവന്നിരുന്നു. അര്‍പ്പിത റോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇയാളും കാറിലെത്തിയ മറ്റുള്ളവരും ചേര്‍ന്ന് യുവതിയെ കീഴ്പ്പെടുത്തി കാറിലിട്ട് കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബന്ധുവായ രാമു എന്നയാളാണെന്നാണ് അര്‍പ്പിതയുടെ കുടുംബത്തിന്റെ ആരോപണം. അര്‍പ്പിതയെ വിവാഹം […]

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക് ഇനി ഓര്‍മ: പൊളിക്കല്‍ അവസാന ഘട്ടത്തിലേക്ക്

  സ്വന്തം ലേഖകന് കോട്ടയം തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കല്‍ അവസാന ഘട്ടത്തിലേക്ക്. മുന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കും. ഇതിനു ശേഷം ഇവിടം വൃത്തിയാക്കി മൈതാനമാക്കും. നവകേരള സദസിന്റെ കോട്ടയം മണ്ഡലത്തിലെ പരിപാടി നടക്കുന്നത് തിരുനക്കര ബസ് സറ്റാന്‍ഡ് മൈതാനത്താണ്. ഇതിനായിട്ടാണ് പൊളിക്കല്‍ വേഗത്തിലാക്കിയത്. തറ നിരപ്പിലുള്ള ഏതാനും ഭാഗങ്ങള്‍കൂടി പൊളിച്ചാല്‍ പൂര്‍ത്തിയാകും. നഗരത്തിന്റെ തിലകക്കുറിയായ തിരുനക്കര ബസ് സറ്റാന്‍ഡ് കോംപ്ലക്‌സ് ഏതാനും ദിവസങ്ങള്‍ക്കകം ഓര്‍മയാകും. നവകേരള സദസിനു ശേഷം ഇവിടം എന്തു ചെയ്യുമെന്ന കാര്യത്തില്‍ […]

വീട്ടിൽ അതിഥികൾ വരുന്നതറിഞ്ഞാൽ വീട് വൃത്തിയാക്കും: അതുപോലെ റ്ററിസ്റ്റുകൾ വരണമെങ്കിൽ നാട് വൃത്തിയുള്ള താകണം : ടൂറിസം വികസനം നാടിന്റെ വികസനം

സ്വന്തം ലേഖകൻ കുമരകം : അതിഥികൾ വീട്ടിൽ വരുന്നതറിഞ്ഞാൽ വീടും പരിസരവും വൃത്തിയാക്കും.അതുപോലെ ടൂറിസ്റ്റുകൾ നാട്ടിലെത്തണമെങ്കിൽ നല്ല വൃത്തിയുള്ളതായി നമ്മുടെ നാടിനെ പരിപാലിക്കണം. ടൂറിസം പ്രകൃതിക്കുവേണ്ടി, നല്ല നാളേക്ക് വേണ്ടി”എന്ന കഴ്ചപ്പാടിൽ കുമരകം വാട്ടർ സ്കേപ്പിൽ നടത്തിയ ടുറിസം സമ്മേളനം ഉദ്ഘാടനം ചെയ്ത് കേരള ടൂറിസം വകുപ്പ് മാനേജിംഗ് ഡയറക്ടർ ഡോ: മനോജ് കുമാർ പറഞ്ഞു. സംസ്ഥാനത്തിന് ടൂറിസത്തിൽ നിന്നുള്ള വരുമാനം കേവലം 10 ശതമാനമാണ്. ഇത് മറ്റു ഡെസ്റ്റിനേഷനുകളെപ്പാേലെ 33 ശതമാക്കണം. നമുക്കുള്ള പ്രകൃതി സൗന്ദര്യവും വിഭവങ്ങളും അമൂല്യമാണ്. ജനസാന്ദ്രത വളരെ കൂടുതലും. […]

‘പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്നുണ്ട്’; നവകേരള സദസിന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആര്‍ ബിന്ദു

പാലക്കാട്: നവകേരള സദസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നതല്ല അവര്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആര്‍ ബിന്ദു. ‘മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ വരാൻ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവര്‍ക്ക് കാണാൻ കഴിയുന്നത്. മുഖ്യമന്ത്രി അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്ന സ്ഥിതിയുണ്ട്.’ – ആര്‍ ബിന്ദു പറഞ്ഞു. നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. […]

ഓട്ടിസം ബാധിച്ച മകനെ അമ്മ തീകൊളുത്തി കൊലപ്പെടുത്തി; പിന്നാലെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകൻ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഹേഷിനെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം ശോഭ തീകൊളുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാ‌ര്‍ അമ്മയെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ മഹേഷ് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ശോഭ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷം മുൻപ് മരിച്ചിരുന്നു. […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക്‌ സാധ്യത. കേരളത്തില്‍ നവംബര്‍ 30 -നും ഡിസംബര്‍ 1 -നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി […]

ശാസ്ത്ര സാഹിത്യ പരിഷത് വാർഷികം പ്രമാണിച്ച് വീടുകളിൽ സ്ഥാപിക്കുന്നതിന് കുടുക്ക വിതരണം ചെയ്തു:

സ്വന്തം ലേഖകൻ കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാമത് വാർഷികത്തോട് അനുബന്ധിച്ചു വീടുകളിൽ കുടുക്ക സ്ഥാപിക്കുന്ന പരിപാടിയുടെ ഉത്ഘാടനം നടന്നു. 2024 ഫെബ്രുവരി 24, 25 തീയതികളിൽ കോട്ടയം സിഎംഎസ് കോളേജിൽ വെച്ചാണ് വാർഷികാഘോഷങ്ങൾ നടക്കുക.   ഇതിന് മുന്നോടിയായാണ് വീടുകളിൽ കുടുക്ക സ്ഥാപിക്കുന്നത്. എസ്കെഎം ഹൈസ്കൂൾ അധ്യാപകൻ സെബാന് കുടുക്ക കൈമാറിക്കൊണ്ട് പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ആണ് ഉത്ഘാടനം നിർവഹിച്ചത്. പരിഷത്ത് കോട്ടയം ജില്ലാ ജോ.സെക്രട്ടറി മഹേഷ് ബാബു, മേഖലാ സെക്രട്ടറി മധു കൃഷ്ണവിലാസം എന്നിവർ പങ്കെടുത്തു