തിരുവല്ലയിൽ പഴക്കട കുത്തിത്തുറന്ന് കവർച്ച; അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവല്ലയിൽ പഴക്കട കുത്തിത്തുറന്ന് കവർച്ച; അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തിരുവല്ല: പഴക്കട കുത്തിത്തുറന്ന് കവർച്ച. കുറ്റൂർ ആറാട്ടുകടവിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്‍റെ ഫ്രൂട്ട്സ് കടയാണ് മോഷണം നടന്നത്. കട കുത്തിത്തുറന്നായിരുന്നു പഴങ്ങൾ കവർന്നത്. കടയിൽ നിന്നും അരലക്ഷത്തോളം രൂപയുടെ പഴങ്ങളാണ് മോഷ്ടാവ് കവർന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group