play-sharp-fill
വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭിണിയാകാത്ത യുവതികളുമായി ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലി: കേട്ട് കേൾവി പോലുമില്ലാത്ത സൈബർ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ !!! ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ !!

വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭിണിയാകാത്ത യുവതികളുമായി ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലി: കേട്ട് കേൾവി പോലുമില്ലാത്ത സൈബർ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ !!! ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ !!

സ്വന്തം ലേഖകൻ

മാഹി: വിവാഹിതരായിട്ടും ഗര്‍ഭിണികളാകാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷ നല്‍കിയ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രലോഭനത്തില്‍ വീണത് അന്യ സംസ്ഥാന തൊഴിലാളി. മാഹിയിലാണ് ഈ വിചിത്ര തട്ടിപ്പിന് യുവാവ് ഇരയായത്.

മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജന്‍ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ലക്ഷം രൂപ ലഭിച്ചതായി കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ തട്ടിപ്പുകാര്‍ സാജന്‍ ബട്ടാരിക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തതോടെ യുവാവ് സംഭവം സത്യമാണെന്നു വിശ്വസിച്ചാണ് പണം നല്‍കിയത്.

ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാര്‍ജുകള്‍ എല്ലാം ചേര്‍ത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു യുവാവിനു ഇതുസംബന്ധിച്ചു ലഭിച്ച സന്ദേശം.

പിന്നാലെ സാജന്‍ ക്യൂആര്‍ കോഡ് അയച്ചു കൊടുത്തു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തില്‍ നിന്നു മിനിറ്റുകള്‍ക്കുള്ളില്‍ 49,500 രൂപ നഷ്ടപ്പെട്ടതായും മനസിലാക്കി.

ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് പണം നഷ്ടപ്പെട്ടതായി സാജന്‍ വ്യക്തമാക്കി. ഉടമ മാഹി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെബി മനോജ് അന്വേഷണം ഏറ്റെടുത്തു.

പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകാര്‍. കോടതി അനുമതി ലഭിച്ചാല്‍ പണം യുവാവിനു തിരികെ ലഭിക്കും. പ്രതികളെ ഉടന്‍ പിടികൂടുമെന്നു പൊലീസ് വ്യക്തമാക്കി.