കടുത്ത ന്യുമോണിയയും വിളര്‍ച്ചയും; വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു; രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ്
സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22-ന് മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ […]