സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പ് നാട്ടിലെത്തി…! ഒന്നിച്ചു താമസിക്കവേ ആണ്‍സുഹൃത്തിന്റെ ഉപദ്രവം..? കോഴിക്കോട് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു..! സംഭവത്തിൽ മലയാളി ആണ്‍സുഹൃത്തിനെ തേടി പോലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്:ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനാല്‍ പോലീസിന് […]

പത്തനംതിട്ടയിൽ കടവരാന്തയിൽ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; 75കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 75 കാരൻ പോലീസ് പിടിയിൽ. റാന്നി പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായർ (75) ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പകൽ 11.45 ന് പുതുശ്ശേരി കൊല്ലൻപടിയിലാണ് സംഭവം. കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന കുളത്തൂർ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി, കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയശേഷം ദേഹത്ത് കടന്നുപിടിച്ച് കുറ്റകരമായ ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വനിതാ സെൽ എസ്ഐ ഷേർലി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് റാന്നി എസ്ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ കേസ് […]

കാഞ്ചിയാർ കൊലപാതകം; പ്രതി ബിജേഷ് സംസ്ഥാനം വിട്ടതായി സൂചന; ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പരിചയക്കാരുണ്ട് ; കുമളിയിൽ നിന്ന് ഫോൺ കണ്ടെത്തിയതും സംശയം ബലപ്പെടുത്തുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർ

സ്വന്തം ലേഖകൻ കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി സൂചന. ബിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പരിചയമുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് പോലീസ് തിരയുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. […]

വൈക്കത്ത് ആറുവയസുകാരനടക്കം അഞ്ചുപേരെ കടിച്ച തെരുവുനായ ചത്തു; ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതര്‍; നായയുടെ മൃതദേഹം പരിശോധനയ്ക്കായി അയച്ചു

സ്വന്തം ലേഖകൻ വൈക്കം: വൈക്കം ആയുര്‍വേദ ആശുപത്രിക്കു സമീപം ആറുവയസുകാരനെയടക്കം അഞ്ചുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവുനായ ചത്തു. ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതര്‍ പറഞ്ഞു. നായയുടെ മൃതദേഹം തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലെത്തിച്ച്‌ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി നഗരസഭാ അധികൃതര്‍ ഇന്നലെ വൈകുന്നേരം കൊണ്ടുപോയി. വൈക്കം നഗരസഭയിലെ 25, 26 വാര്‍ഡുകളിലെ താമസക്കാരായ ആറുവയസുകാരനെയടക്കം നാലുപേരേയും ഉദയനാപുരം പനമ്ബുകാട് സ്വദേശിയേയുമാണ് തെരുവുനായ കടിച്ചത്. ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് പ്രദേശവാസികളെ ആക്രമിച്ചത്. നായ്ക്കളെ പിടികൂടുന്നതില്‍ പരിശീലനം നേടിയ യുവാവ് നായയെ […]

തിരുനക്കരയപ്പന് ഇന്ന് തിരു ആറാട്ട്; ഏഴു മണിയോടെ തിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌ സ്വീകരണമൊരുക്കും; ആറാട്ട്‌ സദ്യയും, തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കും; ക്ഷേത്രകലകൾക്കൊപ്പം പ്രശസ്തരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും 22 ആനകൾ അണിനിരന്ന പകൽപൂരവുമായി ജനങ്ങളെ ഇളക്കി മറിച്ച പത്തു ദിവസങ്ങത്തെ ഉത്സവരാവുകൾക്ക് ഇന്ന് അവസാനമാകും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ പത്തു ദിവസം നീണ്ട ഉത്സവത്തിന് ഇന്ന് ആറാട്ടോടെ കൊടിയിറങ്ങും. വെള്ളിയാഴ്ച രാത്രി തിരുനക്കരയപ്പൻ പരിവാരസമേതം കാരാപ്പുഴ അമ്പലക്കടവ്‌ ദേവീക്ഷേത്രത്തിലേക്ക്‌ ആറാട്ടിന് പുറപ്പെടുന്നു . ആറാട്ടുകടവില്‍ എത്തുന്ന നൂറുകണക്കിന് ഭക്‌തരെ സാക്ഷിനിര്‍ത്തിയാണ്‌ ആറാട്ട്‌ നടക്കുക. തന്ത്രി കണ്ഠര്‌ മഹേശ്വരര്‌ മുഖ്യകാര്‍മികത്വം വഹിക്കും. ആറാട്ട്‌ കഴിഞ്ഞ്‌ ഏഴു മണിയോടെതിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌സ്വീകരണമൊരുക്കും. തിരിച്ചെഴുന്നള്ളത്ത്‌ കടന്നുവരുന്ന വീഥികളിലെല്ലാം ആറാട്ടിനായി ഒരുങ്ങിയിരിക്കും. ഭഗവാനെ പറവച്ച്‌ സ്വീകരിക്കുന്നതും ആറാട്ട്‌ മുങ്ങുന്നതും പുണ്യമയാണ്‌ ഭക്തജനങ്ങള്‍ കരുതുന്നത്‌.ക്ഷേത്രകലകൾക്കൊപ്പം പ്രശസ്തരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും […]

മേപ്പടിയാന്‍ സംവിധായകൻ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മകൾ..! ആശംസകളുമായി ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ മേപ്പടിയാന്‍ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വെച്ചാണ് വിവാഹം. വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവിന്റേതായിരുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് […]

ഓപ്പറേഷൻ അരിക്കൊമ്പൻ..! ഈ മാസം 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്; അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നീട്ടി

സ്വന്തം ലേഖകൻ ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഈ മാസം 29 വരെ നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. മയക്കുവെടി വെക്കുന്നത് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ആനയെ 29 വരെ മയക്കുവടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച അരികൊമ്പനെ […]

സംസ്ഥാനത്ത് മൂന്ന് ദിനം മഴ ശക്തമായേക്കും; വരും മണിക്കൂറില്‍ തെക്കന്‍ കേരളത്തില്‍ സാധ്യത; കടല്‍ക്ഷോഭം രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച്‌ 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളില്‍ മഴ സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം , കൊല്ലം , […]

കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം; ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജി. ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദര്‍ശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. താത്കാലിക സംരക്ഷണത്തിന് ദമ്പതികള്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കൃത്യമല്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അപേക്ഷ മാറ്റി സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗുളിക കഴിയ്ക്കാതെ തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ..!

സ്വന്തം ലേഖകൻ തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. […]