ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി പൂർണ അർഥത്തിൽ നടപ്പിലാക്കണമെന്ന് കത്തിൽ വ്യക്തമാക്കി.

സിപിഎം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ രാജയ്ക്ക് പത്ത് ദിവസത്തെ സമയപരിധിയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് സുധാകരന്റെ ആവശ്യം.