പ്രവാസികളുടെ റീ എന്‍ട്രി; ഇഖാമ പുതുക്കല്‍ നടപടികളുടെ ഫീസ് ഇരട്ടിയാക്കി; വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി സൗദി ഗവണ്‍മെന്റ്

പ്രവാസികളുടെ റീ എന്‍ട്രി; ഇഖാമ പുതുക്കല്‍ നടപടികളുടെ ഫീസ് ഇരട്ടിയാക്കി; വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി സൗദി ഗവണ്‍മെന്റ്

Spread the love

സ്വന്തം ലേഖിക

ജിദ്ദ: സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവരുടെ റീ എന്‍ട്രി വീസ നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും.

റീ എന്‍ട്രി ഫീസ് പുതുക്കി നിശ്ചയിക്കാനായി ഗവണ്‍മെന്റ് തീരുമാനിച്ചതായാണ് വിവരം. പ്രവാസി സൗദിയില്‍ തന്നെയാണുള്ളതെങ്കില്‍ റീ എന്‍ട്രിക്ക് രണ്ട് മാസത്തേയ്ക്ക് 200 റിയാലാണ് ഫീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഓരോ അധികമാസത്തിനും 100 റിയാല്‍ ഫീസിനത്തില്‍ ഈടാക്കും.
രാജ്യത്തിന് പുറത്താണുള്ളതെങ്കില്‍ റീഎന്‍ട്രി പുതുക്കാനായുള്ള പ്രതിമാസ ഫീസായ 100 റിയാല്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച്‌ 200 റിയാലാക്കിയിട്ടുണ്ട്.

മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്.
രാജ്യത്തിന് പുറത്താണെങ്കില്‍ കാലാവധി നീട്ടാന്‍ ഓരോ മാസത്തിനും നിലവിലുള്ളതിന്റെ ഇരട്ടിയായ 400 റിയാല്‍ നല്‍കേണ്ടി വരും.

ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎന്‍ട്രി വിസ കാലാവധി നീട്ടി വാങ്ങാന്‍ കഴിയൂ.
ആശ്രിത വിസക്കാരുടെ റീഎന്‍ട്രി വിസകള്‍ക്കും ഇത് ബാധകമാണ്.